Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Global

‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’യുമായി യുഎഇ; കാലാവധി 90 ദിവസം

അബുദാബി: യുഎഇ പൗരന്‍മാര്‍ക്കും വിദേശ താമസക്കാര്‍ക്കും യുഎഇക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടു വരുന്നതിനുള്ള ‘ഫ്രണ്ട്‌സ് ആന്റ് റിലേറ്റീവ്‌സ് വിസ’ സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കി. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധങ്ങൾ ദൃഢമാക്കാനും വികസന പ്രവർത്തനങ്ങൾക്കു പുതിയ അവസരങ്ങൾ തിരിച്ചറിയാനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി. വിസയുടെ കാലാവധി 30 മുതൽ 90 ദിവസം വരെയാണ്. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി […]
Read more

വെടിനിർത്തൽ താൽക്കാലികം; വേണ്ടിവന്നാൽ പോരാട്ടം തുടരും: ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹമാസുമായുള്ള വെടിനിർത്തൽ താൽക്കാലികം ആണെന്നും വേണ്ടിവന്നാൽ പോരാട്ടം തുടരാൻ ഇസ്രായേൽ തയ്യാറാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സൈനിക വിജയമാണ് ലബനനിലും സിറിയയിലും ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും നല്ല രീതിയിൽ തന്നെ വെടിനിർത്തൽ കരാർ നടപ്പാക്കാൻ കഴിഞ്ഞുവെന്നും നെതന്യാഹു പറഞ്ഞു. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും ബുധനാഴ്ച സംസാരിച്ചുവെന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിർത്തൽ പ്രാബല്യത്തിൽ വരാനിരിക്കുകവേ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

അദാനിക്ക് ആശ്വാസം; ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവർത്തനം അവസാനിപ്പിക്കുന്നു

യു.എസ്. ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. സ്ഥാപകന്‍ നേറ്റ് ആന്‍ഡേഴ്‌സണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പിനെതിരേയും യു.എസ്. കമ്പനിയായ നികോലയ്ക്കുമെതിരേ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍റ്റുകൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകളുടെ ഫലമായി കോടിക്കണക്കിന് രൂപയുടെ നഷ്ടം അദാനി ഗ്രൂപ്പ് നേരിടുകയും ചെയ്തു. ഓഹരിമൂല്യത്തില്‍ കൃത്രിമത്വം കാണിച്ചു എന്ന റിപ്പോര്‍ട്ട് അദാനിക്ക് കനത്ത തിരിച്ചടി നല്‍കി. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണത്തെത്തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിന്റെ വലിയൊരു ഭാഗം ഇല്ലാതായി. എന്നിരുന്നാലും, ഓഹരി […]
Read more

ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം […]
Read more

എച്ച്എംപിവി ശൈത്യകാലത്ത് ഉണ്ടാകുന്ന സ്വാഭാവിക അണുബാധയെന്ന് ലോകാരോഗ്യ സംഘടന

എച്ച്എംപിവി വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയിൽ നിലവിൽ ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2024 ഡിസംബര്‍ 29 കാലയളവില്‍ ചൈന പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം വടക്കന്‍ പ്രവിശ്യകളില്‍ സീസണല്‍ ഇന്‍ഫ്ളുവന്‍സ, എച്ച് എം പി വി, റൈനോ വൈറസ്, ആര്‍ എസ് വി എന്നിവ കൂടിയിട്ടുണ്ട്. എന്നാൽ അസാധാരണ രീതിയില്‍ എച്ച് എം പി വൈറസ് ബാധ ചൈനയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
Read more

വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത

വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ പ്രധാനചുമതലയില്‍ ആദ്യമായി വനിത ഇറ്റാലിയൻ കന്യാസ്ത്രീ സിമോണ ബ്രാംബില്ലയെ (59) വത്തിക്കാനിലെ ഒരു പ്രധാന ഓഫീസിന്റെ മേധാവിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. സന്ന്യാസസഭാ വിഭാഗങ്ങൾക്കെല്ലാം മേൽനോട്ടം വഹിക്കുന്ന ‘കൂരിയ’യുടെ പ്രിഫെക്ട് സ്ഥാനം സീ. ബ്രാംബില്ലയ്ക്കാണ് ലഭിച്ചത്. ഇതാദ്യമായാണ് ഒരു വനിത വത്തിക്കാനിലെ ഇത്തരത്തിലുള്ള ഉയർന്ന സ്ഥാനത്തേക്ക് എത്തുന്നത്. ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബ്രാംബില്ലയെ സഹായിക്കാൻ പ്രോ-പ്രിഫെക്ട് ആയി കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെയെ പാപ്പ നിയമിച്ചു. ചില കൂദാശാകർമ്മങ്ങൾ, ദിവ്യബലി ഉൾപ്പെടെ, പ്രിഫെക്ട് […]
Read more

വ്യോമയാന രംഗത്ത് നേട്ടങ്ങളുമായി സൗദി അറേബ്യ

വ്യോമയാന രംഗത്ത് നേട്ടങ്ങളുമായി സൗദി അറേബ്യ. കൃത്യസമയത്ത് വിമാനങ്ങള്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ ആഗോള പട്ടികയില്‍ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം മുന്നിൽ. സമയത്തിന്റെ കാര്യത്തിൽ കൃത്യത പാലിക്കുന്ന വിമാന കമ്പനികളില്‍ സൗദി അറേബ്യയുടെ സൗദിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സിറിയം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ആഗോള വ്യോമയാന രംഗത്തെ കാര്യക്ഷമത വിലയിരുത്തിയത്. മെക്‌സികോ എയര്‍ലൈനായ ഏയ്‌റോമെക്‌സികോയാണ് സമയനിഷ്ഠ പാലിക്കുന്നതില്‍ ലോകത്ത് മുന്നില്‍ നില്‍ക്കുന്നത്. 90 ശതമാനത്തിന് മുകളിലാണ് എയ്‌റോ മെക്‌സികോയുടെ റാങ്കിംഗ്. […]
Read more

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ ഉടനെത്തും

പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ സീരീസിൽ പോക്കോ എക്‌സ് 7, എക്‌സ് 7 പ്രോ എന്നീ മോഡലുകൾ ഒന്നിച്ച് പുറത്തിറക്കാനാണ് സാധ്യത.90 വാട്സിന്‍റെ ഫാസ്റ്റ് ഹൈപ്പര്‍ ചാര്‍ജിംഗ് സംവിധാനമാണ് 6,000 എംഎഎച്ച് ബാറ്ററിക്കൊപ്പം പോക്കോ എക്‌സ് 7 പ്രോയില്‍ ഉണ്ടാവുക. വീണ്ടും ചാര്‍ജ് ചെയ്യാതെ ദിവസം മുഴുവന്‍ ഉപയോഗിക്കാം എന്ന വാഗ്ദാനവുമായാണ് പോക്കോ പ്രോ മോഡല്‍ അവതരിപ്പിക്കുന്നത്. ഈ മാസം ഒമ്പതാം തിയതിയാണ് പോക്കോ എക്‌സ് 7 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലുമായി വിപണിയിലെത്തുക […]
Read more

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിച്ച് സുനിതാ വില്യംസ്

ന്യൂയോര്‍ക്ക്: ഭൂമിയിൽ പുതുവർഷം ആഘോഷിക്കുമ്പോൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പുതുവർഷം ആഘോഷിക്കുകയാണ് സുനിതാ വില്യംസും കൂട്ടരും. 2025 പിറക്കുമ്പോള്‍ 16 സൂര്യോദയവും 16 അസ്തമയവും അവര്‍ക്കു ചുറ്റും നടക്കും. ഏകദേശം 400 കിലോമീറ്റര്‍ ഭൂമിയിൽ നിന്നും അകലെയാണ് ഐഎസ്എസ്. ഒരുദിവസം 16 തവണയാണ് ഈ ബഹിരാകാശ പരീക്ഷണശാല ഭൂമിയെ ചുറ്റുന്നത്. ഒരു പരിക്രമണത്തിന് 90 മിനിറ്റെടുക്കും. മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചാരം. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എന്നും കാണുന്നതാണ് 16 ഉദയാസ്തമയം. 2024 […]
Read more

2025; പുതുവർഷം ആദ്യമെത്തുക കിരീബാത്തി ദ്വീപിൽ, ഏറ്റവും ഒടുവിൽ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിൽ

പുതു വർഷത്തെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരീബാത്തി ദ്വീപിലാണ് 2025 പുതുവർഷം ആദ്യം എത്തുക. ഇന്ത്യൻ സമയം 4:30ഓടെ ന്യൂസിലാന്റും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും ഒമ്പതരയുടെ ചൈനയും പുതുവർഷത്തെ സ്വീകരിക്കും. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ആയിരിക്കും ലണ്ടൻ നഗരം പുതു വർഷത്തെ വരവേൽക്കുന്നത്. രാവിലെ പത്തരയ്ക്ക് ആയിരിക്കും അമേരിക്കയിൽ പുതുവർഷം എത്തുക. ഏറ്റവും ഒടുവിലായി പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ് ഹൗലാൻഡ് […]
Read more
Advertisement
WhiteswanTV Footer