ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി രാജ്യ തലസ്ഥാനം; നിര്‍ണായക കൂടിക്കാഴ്ചകള്‍ ഇന്ന്
ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കമാകാനിരിക്കെ തലസ്ഥാനത്ത് നിർണായക നയതന്ത്ര കൂടിക്കാഴ്ചകൾക്ക് കളമൊരുങ്ങുന്നു. ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് 6.15ന് പെസെഷ്‌കിയാൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നാളെ ഉച്ചയോടെ ഇന്ത്യയിലെത്തും. തുടർന്ന് വൈകിട്ട് മോദി–ഷി കൂടിക്കാഴ്ച നടക്കും. സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജ-ഭക്ഷ്യ സുരക്ഷ, ആഗോള ഭരണപരിഷ്‌കാരം […]
Read more







