Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Gold theft

കണ്ണൂരിൽ അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു

കണ്ണൂർ: അടച്ചിട്ട വീട്ടിൽ നിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നു. കണ്ണൂർ കുറ്റൂരിലാണ് സംഭവം. പെരുന്നാൾ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയത്തായിരുന്നു കവർച്ച നടന്നത്. ചൊവ്വാഴ്ച വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ നഷ്ടമായ വിവരം അറിയുന്നത്. വീടിന്റെ പിൻവശത്തെ കിണറിനോട് ചേർന്ന വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. തുടർന്ന് അലമാരകൾ കുത്തിത്തുറന്ന് സ്വർണം കവർന്നെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
Read more

കട്ടിപ്പാറയില്‍ മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ച യുവതി അറസ്റ്റില്‍

കോഴിക്കോട്: കട്ടിപ്പാറയില്‍ മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്പവല്ലി വീടിൻ്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും […]
Read more

Recent News

Advertisement
WhiteswanTV Footer