31 ഗാനങ്ങളുമായി ‘കൊറഗജ്ജ’ ; പാന്‍ ഇന്ത്യന്‍ പടത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു
പാന്‍ ഇന്ത്യന്‍ ചിത്രം ‘കൊറഗജ്ജ’യുടെ ഗംഭീര ഓഡിയോ ലോഞ്ച് മംഗളൂരുവില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് വമ്പന്‍ തുകയ്ക്ക് സി മ്യൂസിക് സ്വന്തമാക്കി. ത്രിവിക്രമ സിനിമാസിന്റെ ബാനറില്‍ ത്രിവിക്രമ സഫല്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സക്‌സസ് ഫിലിംസിന്റെ വിദ്യാധര്‍ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ സുധീര്‍ അട്ടാവര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കര്‍ണാടകയിലെ കറാവളി ഭാഗത്തെ ദൈവാരാധനയുടെ പ്രധാന ദേവതകളില്‍ ഒന്നായ കൊറഗജ്ജ ദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. […]
Read more

