Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: government

ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര സര്‍ക്കാര്‍ ജൈവ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതിന് നാഷണല്‍ പ്രോഗ്രാം ഫോര്‍ ഓര്‍ഗാനിക് പ്രൊഡക്ഷന്‍ (NPOP) നല്‍കുന്ന സര്‍ട്ടിഫിക്കറ്റായിരിക്കണം.ദേശീയ അക്രഡിറ്റേഷന്‍ ബോഡിന്റെ അംഗീകാരം നേടിയ ഒരു സര്‍ട്ടിഫിക്കേഷന്‍ ബോഡിയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രാന്‍സാക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ഉള്ളപ്പോഴേ ജൈവ ഉല്‍പ്പന്നം എന്ന പേരില്‍ കയറ്റുമതി അനുവദിക്കുകയുള്ളൂ. 2030ഓടെ ജൈവ ഉല്‍പ്പന്ന കയറ്റുമതി 2 ബില്യണ്‍ യുഎസ് ഡോളറിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ഇതു സംബന്ധിച്ച […]
Read more

ആദ്യദിനം തന്നെ സർക്കാർ തീരുമാനം തിരുത്തി ഗവർണർ

തിരുവനന്തപുരം: ചുമതലയേറ്റ ആദ്യദിനം തന്നെ സർക്കാരിന്റെ നീക്കം തടഞ്ഞ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഗവർണറുടെ സുരക്ഷാവലയത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പകരം പുതിയ ആളുകളെ വച്ച സർക്കാർ തീരുമാനമാണ് ഗവർണർ തിരുത്തിയത്. ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം സർക്കാരിന് വേണ്ടപ്പെട്ടവരെ നിയോഗിക്കാനുള്ള സർക്കാർ നീക്കമാണ് ഗവർണർ ഇല്ലാതാക്കിയത്. ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥർ തന്നെയാണ് ഗവർണറെ ഇക്കാര്യം അറിയിച്ചതെന്നാണ് വിവരം. തുടർന്ന് ഇതിന് പിന്നിലെ കാര്യത്തെപ്പറ്റി ചോദിച്ചറിയുകയും ഡിജിപിയുടെ ചുമതലയുള്ള എഡിജിപി […]
Read more

കലാമേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സര്‍ക്കാർ

63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനൊരുങ്ങുകയാണ് തലസ്ഥാനം. പ്രതിഷേധങ്ങൾ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക്വരുന്നു. ഇതിലൂടെ വരും വർഷങ്ങളിൽ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. ബേസിലിലെ രണ്ട് പേർക്കും നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കുമെതിരെയാണ് നടപടി.കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ […]
Read more

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം നാളെ വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, എ.എ. റഹീം, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ […]
Read more

കെഎസ്‌ആര്‍ടിസിയുടെ പുതുവത്സര സമ്മാനം:ഇനി മൂന്നാറിലെ കാഴ്ചകൾ റോയല്‍ വ്യൂ ഡബിള്‍ ഡക്കറിൽ ആസ്വദിക്കാം

കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ റോയല്‍ വ്യൂ സര്‍വീസ് ഇനി മൂന്നാറിലും .യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ റോയല്‍ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കില്‍ അറിയിച്ചു.ബജറ്റ് […]
Read more

റേഷൻ ഇടപാടില്‍ മാറ്റങ്ങള്‍; 2025 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും

2025 ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.ഇതിലൂടെ റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം.റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും. […]
Read more

പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി: സർക്കാർ രാജിവെച്ച് ജനവിധി തേടണം: കെ കെ രമ എംഎൽഎ

പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി സിപിഎമ്മിന്റെ മസ്‌തിഷ്കത്തിന് വീണ്ടുമേറ്റ കനത്ത പ്രഹരമാണെന്ന് കെ കെ രമ എംഎൽഎ. ഭരണകൂട ഭീകരതയ്ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്.സർക്കാർ രാജിവെച്ച് ജനവിധി തേടണം. സിപിഎമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് ഇതോടെ തെളിയിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സാധാരണ കേസ് ആയിരുന്നില്ല. ഭരണം ഉണ്ടെന്ന ഹുങ്കുകൊണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകമാണ്. എല്ലാ കൊലക്കേസുകളിലും സർക്കാരാണ് വാദി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സർക്കാരിലുണ്ട്. എന്നാൽ എൽഡിഎഫ് സർക്കാർ അത് […]
Read more

ക്ഷേമപെൻഷന്‍ തട്ടിപ്പ്: 373 ജീവനക്കാർക്കെതിരെ ആരോ​ഗ്യവകുപ്പ്

ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. പെൻഷനിൽ കയ്യിട്ട് വാരിയ 373 ജീവനക്കാർക്കെതിരെ ആരോ​ഗ്യവകുപ്പ് നടപടിയെടുത്തിരിക്കുകയാണ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.അതേസമയം അനർഹരിലേക്ക് പെൻഷനെത്തുന്നതിൽ സർക്കാർ ഉത്തരവിലെ പഴുതുകളും കാരണമാകുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ക്രമക്കേടിൽ ഏർപ്പെട്ട ഏറ്റവുമധികം ജീവനക്കാരുള്ളത് ആരോഗ്യ വകുപ്പിലാണ്. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിം​ഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്.അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer