Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: government

വീഡിയോ കോളിൽ മുഴുകി സർക്കാർ ഉദ്യോഗസ്ഥൻ; ക്യൂവിൽ നിന്ന് പൊതുജനം

സർക്കാർ ഉദ്യോഗസ്ഥർ പൊതുസേവകരാണ് എന്നതാണ് അടിസ്ഥാന ധാരണ. എന്നാൽ, ചിലർ ജോലി ലഭിച്ചതിന് പിന്നാലെ പൊതുജനങ്ങളെ അവഗണിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം വീണ്ടും ഉയർന്നിരിക്കുകയാണ്. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ചർച്ചകൾ ശക്തമായത്. ക്യൂവിൽ നിൽക്കുന്ന ജനങ്ങളെ അവഗണിച്ച് ഫോണിൽ വീഡിയോ കോളിൽ മുഴുകിയിരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. സർക്കാർ ഓഫീസ് എന്ന് തോന്നിക്കുന്ന മുറിയിൽ കസേരയിൽ ഇരുന്ന് പുഞ്ചിരിയോടെ ഫോൺ സംസാരത്തിൽ മുഴുകിയിരിക്കുന്ന ഇയാൾക്ക് ചുറ്റുമുള്ള സാഹചര്യം ഒന്നും ശ്രദ്ധിക്കുന്നില്ലെന്നതാണ് ശ്രദ്ധേയമായത്. […]
Read more

മലപ്പുറം തിരൂരങ്ങാടിയിൽ ലോക പ്രമേഹദിനം ആചരിച്ചു

മലപ്പുറം: ആരോഗ്യകരമായ ജീവിതരീതി പ്രമേഹ സാധ്യത ചെറുക്കുമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍. ലോക പ്രമേഹദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. വി. വിനോദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഫിറോസ് ഖാന്‍ മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മാത്യു ജെ. വാളംപറമ്പില്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. […]
Read more

കേരളപ്പിറവി ദിനത്തിൽ പുതുപുത്തൻ സമ്മാനവുമായി KSRTC; VOLVO 9600 SLX ബസുകൾ ഉടൻ നിരത്തുകളിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് വേണ്ടി പുത്തൻപുതിയ വോൾവോ 9600SLX ബസുകൾ ഉടൻ കേരളത്തിലെ നിരത്തുകളിൽ എത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരവും ആദ്യമായി ബസിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചത്. കെഎസ്ആർടിസിയുടെ കേരളപിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. https://www.facebook.com/share/p/17Mg1fmS8d/ വോള്‍വോയുടെ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പർ മോഡലാണ് 9600 SLX. നേരത്തേ കെഎസ്ആർടിസിയിലെത്തിയ വോൾവോ 9600 ബസുകൾക്ക് സമാനമായ ത്രിവര്‍ണ പതാകയിലെ നിറങ്ങളടങ്ങിയ കളര്‍ തീമില്‍ തന്നെയാണ് 9600 SLX-ഉം […]
Read more

ഉപരാഷ്ട്രപതിയുടെ രാജിയിൽ മൗനം തുടർന്ന് സർക്കാർ

‍ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് സർക്കാർ വൃക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടിക്കുന്നതാണെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധൻകർ ഇന്നലെ അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയത്. പുതിയ ഉപരാഷ്ട്രപതിയായി ശശി തരൂർ അടക്കമുള്ളവരുടെ പേര് പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയർന്നു.
Read more

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനപ്പെട്ടത്. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. […]
Read more

മുല്ലപ്പെരിയാർ; ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു

ഇടുക്കി: കനത്ത മഴയില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് തമിഴ്നാടിന്റെ നടപടി. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാർ അണക്കെട്ടന്റെ സ്പിൽ വേയിലെ ഷട്ടറുകൾ തുറന്നത്. 13 സ്പില്‍വേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ആദ്യം ഉയർത്തിയിത്. സെക്കൻഡിൽ 175.50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. വൈകുന്നേരത്തോടെ ഷട്ടറുകൾ 30 സെൻറീമീറ്റർ വീതം ഉയർത്തുകയായിരുന്നു.
Read more

പുത്തൻ കെഎസ്ആര്‍ടിസി; ബസ് ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്‍റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടൻ വരുന്നുവെന്ന് ഇംഗ്ലീഷിൽ (coming soon) കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ […]
Read more

അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു: സർക്കാരിനെതിരെ താമരശ്ശേരി രൂപത

തിരുവനന്തപുരം:തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഇടയലേഖനമെഴുതി താമരശ്ശേരി രൂപത. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതി ,ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ല എന്നീ കാര്യങ്ങളും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു. അതേസമയം സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി.
Read more

സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്: സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ സിനിമയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സിനിമയുടെ ഉള്ളടക്കത്തില്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ആണ് ഇടപെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം, അക്രമവാസന പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ തടയുന്ന കാര്യത്തില്‍ തീരുമാനമായി. ഒപ്പം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്ന […]
Read more

രാജ്യത്തെ എല്ലാ പൗരന്മാർക്കായി സാർവത്രിക പെൻഷൻ പദ്ധതി; പ്രാഥമിക ചർച്ചകളുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: സാർവത്രിക പെന്‍ഷന്‍ പദ്ധതി രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് വിവരം. ഇന്ത്യയിലെ നിര്‍മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെന്‍ഷന്‍ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം.ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ കേന്ദ്ര തൊഴിൽ‌ മന്ത്രാലയം ആരംഭിച്ചു. സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോള്‍ മാസം നിശ്ചിത തുക […]
Read more

Recent News

Advertisement
WhiteswanTV Footer