Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം നാളെ വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, എ.എ. റഹീം, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, കൗൺസിലർ രാഖി രവികുമാർ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുക്കും.എം.ടിയുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ രവിശങ്കർ നയിക്കുന്ന സംഗീതാർച്ചന, എം.ടിയുടെ സാഹിത്യകൃതികൾ, തിരക്കഥകൾ എന്നിവ ഉൾപ്പെടുന്ന പുസ്തകപ്രദർശനം, എം.ടിയുടെ ചലച്ചിത്രജീവിതത്തിലെ അനർഘനിമിഷങ്ങൾ ഒപ്പിയെടുത്ത ഫോട്ടോപ്രദർശനം, മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയ ‘നിർമ്മാല്യ’ത്തിന്റെ പ്രദർശനം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer