Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: granted bail

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീന് ജാമ്യം

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ റിമാൻഡിലായിരുന്ന ഭർത്താവ് സിറാജുദ്ധീന് ജാമ്യം ലഭിച്ചു. പ്രതിക്ക് മുൻ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും പ്രതിയെ കസ്റ്റഡിയിൽ നിർത്തി വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യമുന്നയിക്കാത്തതും പരിഗണിച്ചായിരുന്നു ജാമ്യം അനുവദിച്ചത്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെയാണ് മരണപ്പെട്ടത്. ഭര്‍ത്താവ് സിറാജുദ്ദീന്‍ അസ്മയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. അമിത രക്തസ്രാവമായിരുന്നു മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന […]
Read more

അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

ഡൽഹി: മാനനഷ്ടക്കേസിൽ അറസ്റ്റിലായ മേധ പട്ക്കർക്ക് ജാമ്യം.ഡഷഹി മുൻ ലഫ്. ഗവർണ്ണർ നൽകിയ പരാതിയിലാണ് സാകേത് കോടതി ജാമ്യം അനുവ​ദിച്ചത്. കേസിൽ നേരത്തെ മേധാ പട്കറിനെതിരെ ജാമ്യമില്ലാ അറസ്റ്റു വാറന്റ് ഡൽഹി കോടതി പുറപ്പെടുവിച്ചിരുന്നു. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന 23 വർഷം മുൻപ് നൽകിയ അപകീർത്തി കേസിലാണ് മേധാ പട്ക്കർ അറസ്റ്റിലായത്. വിധി പറഞ്ഞ കോടതി പിഴയിനത്തിൽ ഒരു ലക്ഷം രൂപയും ബോണ്ട് തുകയായി 25000 രൂപയും കെട്ടിവയ്ക്കാൻ ഉത്തരവിട്ടു. എന്നാൽ കോടതി വിധി […]
Read more

ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി. എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. സുബെെറിനെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസമാണ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരാണ് കേസിലെ പ്രതികൾ. എൻഐഎയാണ് കേസിൽ അന്വേഷണം നടത്തിയത്.
Read more

സുൽത്താൻ ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന് ജാമ്യം

കല്‍പറ്റ: സുല്‍ത്താന്‍ബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ജാമ്യം. സുല്‍ത്താന്‍ ബത്തേരി കോടതിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രന്‍. 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്നായിരുന്നു കേസ്. സുല്‍ത്താന്‍ ബത്തേരി നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 50 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസായിരുന്നു പരാതി നല്കിയത്. […]
Read more

ഭുമിക്ക് പകരം ജോലി,കളളപ്പണ ഇടപാട് കേസ്; ലാലു പ്രസാദ് യാദവിന് ജാമ്യം

ഡല്‍ഹി: ഭൂമിക്ക് പകരം ജോലി വാഗ്ദാന, കള്ളപ്പണ ഇടപാട് കേസുകളില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാമ്യം. ദില്ലി റൗസ് അവന്യൂ പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. ലാലു പ്രസാദ് യാദവിനൊപ്പം മക്കളായ തേജസ്വി യാദവിനും തേജ് പ്രതാപ് യാദവിനും ജാമ്യം അനുവദിച്ചു. ആര്‍ജെഡി നേതാക്കള്‍ മൂന്ന് പേരും ഒരു ലക്ഷം രൂപയുടെ വീതം ആള്‍ജാമ്യം നല്‍കണമെന്നാണ് വിചാരണക്കോടതിയുടെ വ്യവസ്ഥ. ജോലിക്ക് ഭൂമി ഇടപാട് കേസില്‍ സിബിഐ ആണ് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer