Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: growth

ജനസംഖ്യാ വര്‍ധന ലക്ഷ്യം: സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ പ്രസവിച്ചാല്‍ സാമ്പത്തിക സഹായം നല്‍കാനൊരുങ്ങി റഷ്യ

മോസ്‌കോ: ജനനനിരക്കില്‍ കുറവുവന്നതിനെ തുടര്‍ന്ന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഗര്‍ഭിണിയാകാനും കുട്ടികളെ വളര്‍ത്താനും സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതിയുമായി റഷ്യ. നിലവില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഒരു കുട്ടിയെ പ്രസവിക്കാനും പരിപാലിക്കാനും സമ്മതിക്കുന്ന മുതിര്‍ന്ന സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് 100,000 റുബിളിലധികം സാമ്പത്തിക സഹായം നല്‍കും. റഷ്യയിലെ ജനസംഖ്യയിലെ കുറവ് മറികടക്കാന്‍ ലക്ഷ്യമിട്ട് 2025 മാര്‍ച്ചില്‍ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ് പദ്ധതി. രാജ്യത്തെ പത്ത് മേഖലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലോ കോളേജിലോ പഠിക്കുന്നുണ്ടെങ്കിലും […]
Read more

സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറാമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്ന രീതിയില്‍ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix