Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: heavy rain

കനത്ത മഴ;സംസ്ഥാനത്ത് 34 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 34 ദുരിതാശ്വാസ ക്യാമ്പുകളിലായി 666 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.സംസ്ഥാനത്ത് കൂടുതല്‍ ക്യാമ്പുകള്‍ കോട്ടയത്താണ്.11 ക്യാമ്പുകളാണ് കോട്ടയത്ത് തുറന്നിരിക്കുന്നത്.മഴ തുടരുന്നതിനാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.നിലവില്‍ 150 സെന്റി മീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.ഇന്ന് മൂന്ന് മണിക്ക് 50 സെന്റി മീറ്റര്‍ കൂടി ഉയര്‍ത്തും. പരിസരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]
Read more

തീവ്രമഴയും കാറ്റും; കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടം

സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകള്‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെ എസ് ഇ ബി ക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. […]
Read more

ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം

ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം.ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ക്ക് നാശനഷ്ടം.ആളപായമില്ല.കോട്ടയത്തെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രവേശന വിലക്ക്.ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രി കാലയാത്രയും നിരോധിച്ചു. കോട്ടയം തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.കാഞ്ഞിരപ്പളളി-ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെളളക്കെട്ട്.നടക്കലില്‍ വെളളക്കെട്ട് രൂക്ഷം.നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പാലാ നഗരത്തിലും വെളളംക്കയറി.
Read more

അഫ്ഗാനിസ്ഥാനില്‍ ശക്തമായ മഴ;60 ഓളം പേര്‍ മരിച്ചു

കാബൂള്‍:അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ മഴയില്‍ 60ഓളം പേര്‍ മരിച്ചു.നൂറിലേറെപേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ പരിക്കേറ്റതെന്നാണ് താലിബാന്‍ വക്താവ് വിശദമാക്കുന്നത്.ബാഗ്ലാന്‍ പ്രവിശ്യയില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴ അഞ്ച് ജില്ലകളെയാണ് സാരമായി ബാധിച്ചത്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും നിരവധിപ്പേരെ ഇനിയും കണ്ടെത്താനുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മതവികാരം വ്രണപ്പെടുത്തി;കരീനയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി 200ലേറെ പേരാണ് മിന്നല്‍ പ്രളയങ്ങളില്‍ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നത്. രണ്ടായിരത്തിലേറെ വീടുകളും മൂന്ന് മോസ്‌കുകളും നാല് സ്‌കൂളുകളും പ്രളയത്തില്‍ തകര്‍ന്നിട്ടുണ്ട്.രാത്രിയിലെ വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിച്ചു.ഏപ്രില്‍ മാസം പകുതി മുതലുണ്ടായ അപ്രതീക്ഷിത […]
Read more

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വരും ദിവസങ്ങളിൽ ഏതാനും ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മേയ് എട്ടിന് (ബുധനാഴ്ച) ഇടുക്കി, മലപ്പുറം ജില്ലകളിലും മേയ് 11-ന് (ശനിയാഴ്ച) പത്തനംതിട്ട ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
Read more
1 8 9 10
Advertisement
WhiteswanTV Footer