Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: heavy rain

ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി. പത്തനംതിട്ടയിൽ ഇന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതിനാലും നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപനം. പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ, മതപഠന ക്ലാസുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Read more

മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍; മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

മലപ്പുറം: പരപ്പനങ്ങാടി– നാടുകാണി സംസ്ഥാനപാതയിൽ വൻ മണ്ണിടിച്ചിൽ. റോഡിലേക്ക് വലിയ തോതിൽ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് മണ്ണിടിച്ചിൽ ആരംഭിച്ചിരുന്നു. ജനവാസ മേഖലയിൽ സ്ഥിതി ഗുരുതരമായതോടെ നാട്ടുകാർ ആശങ്കയിലാണ്. ഒരു തെങ്ങ് കടപുഴകി വീഴുകയും ചെയ്തു. ജെസിബി ഉപയോഗിച്ച് അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുസംബന്ധിച്ച് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. […]
Read more

തീവ്ര മഴയിൽ സംസ്ഥാനത്ത് കനത്ത നഷ്ടം; 12 മരണം, 6 പേരെ കാണാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയ ദുരിതവും തുടരുന്നു. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ ഇന്ന് നാല് പേർ കൂടി മരിച്ചതോടെ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. കണ്ണൂർ കൂത്തുപറമ്പിൽ തോട്ടിൻകരയിൽ കൈതേരി ഇടത്തിൽ രാരിഷിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരൻ മാസിനും മരിച്ചു. തിരുവനന്തപുരം തീരത്ത് കാണാതായ മത്സ്യത്തൊഴിലാളികളായ ഫ്രീമോന്റെയും ആന്റണിയുടെയും മൃതദേഹങ്ങളും കണ്ടെത്തി. കൊല്ലം, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ കടലിൽ കാണാതായ ആറുപേർക്കായുള്ള […]
Read more

കനത്ത മഴയിൽ സ്തംഭിച്ച് മുംബൈ; 13 മരണം, നഗരത്തിൽ റെഡ് അലർട്ട്

മുംബൈ: ശക്തമായ മഴയെ തുടർന്ന് മുംബൈയും സമീപ പ്രദേശങ്ങളും പ്രതിസന്ധിയിലായി. കനത്ത വെള്ളക്കെട്ടിനെ തുടർന്ന് മുംബൈയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. പുതുതായി തുറന്ന മുംബൈ- പുണെ എക്‌സ്പ്രസ് വേയിലെ ബൈപാസിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാഹന ഗതാഗതം വഴിതിരിച്ചുവിട്ടു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലും കൊങ്കൺ മേഖലയിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ നിരവധി യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. റെയിൽവേ പാതകളിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് പുണെ-മുംബൈ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. ഗുജറാത്തിൽ നിന്നുള്ള ചില ട്രെയിനുകൾ […]
Read more

കനത്ത മഴയിൽ 50 മീറ്ററോളം വിണ്ടുകീറി റോഡ്; സംഭവം കാസർ​ഗോഡ്

കാസർകോട്: കുണ്ടംകുഴിയിൽ ശക്തമായ മഴയെത്തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു. പൊയിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണിലെ മെക്കാഡം റോഡ് ആണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. 50 മീറ്ററോളം നീളത്തിൽ വിണ്ടുകീറിയിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വലിയ ആഴത്തിലാണ് പിളർന്നത്. കുണ്ടംകുഴി, മൂന്നാംകടവ് റോഡ് ജംഗ്ഷന് സമീപം പെട്രോൾ പമ്പ് മുതൽ കുണ്ടംകുഴി ഭാഗത്തേക്കാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ വാഹന ഗതാഗതം റോഡിന്റെ ഒരു ഭാഗത്തൂടെയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെയുണ്ടായ കനത്ത മഴയ്ക്കിടെ വലിയ […]
Read more

ഉത്തർപ്രദേശിൽ കനത്ത മഴയും കൊടുങ്കാറ്റും; 117 മരണം

ലഖ്നൗ: ഉത്തർപ്രദേശിൽ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്ടത്തിന് ഇടയാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 117 പേർ മരിക്കുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിച്ച കാറ്റിൽ നിരവധി വീടുകൾ തകർന്നു. നൂറുകണക്കിന് മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി വീണു. പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടാണ് നിരവധി പേർ മരണപ്പെട്ടത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും […]
Read more

മിസോറാമിൽ കനത്ത മഴ: അഞ്ച് ജില്ലകളിൽ സ്കൂളുകൾക്ക് അവധി; വ്യാപക നാശനഷ്ടം

ഐസ്വാൾ: മിസോറാമിൽ തുടരുന്ന കനത്ത മഴയും ശക്തമായ കാറ്റും മൂലം അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ തുടരുന്ന മോശം കാലാവസ്ഥ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. 70-ലധികം വീടുകൾ ഭാഗികമായോ പൂർണ്ണമായോ തകർന്നിട്ടുണ്ട്. നിരവധി പള്ളി ഹാളുകൾ, സ്കൂളുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ഐസ്വാൾ ജില്ലയിൽ പല സ്ഥലങ്ങളിലും പാറക്കല്ലുകൾ ഇടിഞ്ഞുവീണതും മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങൾക്ക് കാരണമായി. ഐസ്വാൾ, സെർച്ചിപ്പ്, ലങ്‌ലൈ ജില്ലകളിൽ തുടർച്ചയായ രണ്ടാം […]
Read more

കുടുംബത്തോടൊപ്പം പാറക്കെട്ടിൽ ഇരുന്ന 13 കാരി ഇടിമിന്നലേറ്റ് മരിച്ചു

കൊച്ചി: ഇടിമിന്നലേറ്റ് 13കാരി മരിച്ചു. പെരുമ്പാവൂർ മഞ്ഞപ്പെട്ടി സ്വദേശികളായ അഫ്സലിന്റെയും നൗഫിയയുടെയും മകൾ നഫീസത്തുൽ മിസ്രിയയാണ് മരിച്ചത്. തൊടുപുഴയ്ക്ക് സമീപമുള്ള ഉറവപ്പാറയിൽ സന്ദർശനത്തിനിടെ ഉണ്ടായ കനത്ത മഴയും ഇടിമിന്നലുമാണ് അപകടത്തിന് കാരണമായത്. കുടുംബത്തോടൊപ്പം പാറക്കെട്ടിൽ ഇരിക്കുമ്പോഴായിരുന്നു മിന്നലേറ്റ് അപകടം സംഭവിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിസ്രിയയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മിസ്രിയയുടെ പിതാവ് അഫ്സലിനും പ്രദേശവാസിയായ ഗോകുൽ രാജിനും പരിക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ […]
Read more

കണ്ണൂർ ഇരിട്ടി മേഖലയിൽ വേനൽമഴയെ തുടർന്ന് വ്യാപക നാശം

കണ്ണൂർ: ഇരിട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു, മരങ്ങൾ കടപുഴകിയും മേൽക്കൂരകൾ പറന്നുമാണ് കേടുപാടുകൾ. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്. വാഴ, മരച്ചീനി ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയും കനത്ത നാശം നേരിട്ടു. കൂടാതെ, ഒരു റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് […]
Read more

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊച്ചി: കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ 6 ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് പിന്നാലെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ […]
Read more

Recent News

Advertisement
WhiteswanTV Footer