പീഡന പരാതി: ‘സാക്ഷി കൂറ് മാറി’, ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ലെന്ന് പോലീസ്
തിരുവനന്തപുരം: നടിയുടെ ലൈംഗികാധിക്ഷേപ പരാതിയിൽ സിനിമ നടന്മാരായ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ തെളിവില്ലെന്ന് പോലീസ്. സാക്ഷികൾ കൂറ് മാറിയെന്നാണ് പോലീസ് പറയുന്നത്. തെളിവുകളുടെ അഭാവത്തിലാണ് ഇരുവരെയും കുറ്റവിമുക്തനാക്കാൻ പോലീസ് ഒരുങ്ങുന്നത്. 2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി. സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് വളപ്പിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫിസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ. പീഡനം […]
Read more