ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ പരിഷ്‌കരിച്ചു; 50% താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ പരിഷ്‌കരിച്ചു. അന്‍പത് ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതിയില്ല. വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച നാലംഗ ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണിത്. ഹാജര്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാനുള്ള അധികാരം നേരത്തേ സര്‍ക്കാരിനോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കോ ആയിരുന്നു. പുതിയ മാന്വല്‍പ്രകാരം അത് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്. 50 ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനോ ഇളവിനായി അപേക്ഷിക്കാനോ കഴിയില്ല. 50 ശതമാനം ഹാജരില്ലാത്ത രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ അടുത്തവര്‍ഷം […]
Read more