Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Hindu daily

കുമരകം മേജർ ശ്രീധർമ്മശാസ്താ-സുബ്രഹ്മണ്യസ്വാമി ക്ഷേത്രങ്ങളിൽ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾ

കുമരകം: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി കുമരകം മേജർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഈ വർഷത്തെ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾക്ക് ഒരുക്കങ്ങളായി. ജനുവരി 14 ബുധനാഴ്ചയാണ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നടക്കുക. അന്ന് രാവിലെ 10 മണിക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് കുമരകം ചന്തക്കവലയിൽ നിന്നാരംഭിക്കുന്ന തങ്കഅങ്കി സ്വീകരണം പ്രധാന ചടങ്ങാണ്. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയും മകരവിളക്കും ഭക്തർക്ക് ദർശിക്കാം. മകരവിളക്ക് ദിവസം രാവിലെ 9 മണിക്ക് മുൻപായി നെയ്യുമായി […]
Read more

എഡിജിപ്പെതിരെ നടപടിയില്ല,എനിക്ക് ഒരു പി ആര്‍ ഏജന്‍സിയുമില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പൂരം കലക്കലുമായി ബന്ധപ്പെട്ട് എ ഡി ജി പിക്കെതിരെയുള്ള ആരോപണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി ജി പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം ഉടന്‍ കിട്ടുമെന്നാണ് ഞാന്‍ കരുതുന്നത്. അപ്പോള്‍ അതില്‍ ഉടന്‍ തീരുമാനമുണ്ടാവും. ഇപ്പോള്‍ എഡിജിപിയെ മാറ്റുന്നതില്‍ തീരുമാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടിയെടുക്കുമ്പോള്‍ ആ ഉദ്യോഗസ്ഥനുനേരെ വ്യക്തമായൊരു റിപ്പോര്‍ട്ട് വേണം. അതിനാണ് ഞാന്‍ കാത്തിരിക്കുന്നത്. ഒരു ആരോപണം വന്നതുകൊണ്ടുമാത്രം ഒരു ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്താനാവില്ല. […]
Read more

ഹിന്ദു ദിനപത്രത്തിനും പിആര്‍ എജന്‍സിക്കുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ്

തിരുവനന്തപുരം: ഹിന്ദു ദിനപത്രത്തിനും പിആര്‍ എജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി എത്തിയിരിക്കുന്നത്. ഹിന്ദു പത്രത്തിനും കെയ്സനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി. ഡല്‍ഹിയില്‍ കേരളാ ഹൗസില്‍വെച്ചാണ് ദ ഹിന്ദു ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തക ശോഭനാ നായര്‍ക്ക് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer