Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: honor killing

ദുരഭിമാനക്കൊല: കെവിൻ മരിച്ച് അഞ്ചാം നാൾ മൃതദേഹം സ്വീകരിക്കാമെന്ന് ബന്ധുക്കൾ

തമിഴ്നാട്: തിരുനെൽവേലിയിൽ ദുരഭിമാനത്തിൻ്റെ പേരിൽ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സ്വീകരിക്കാമെന്ന നിലപാടിൽ ബന്ധുക്കൾ. കെവിൻ മരിച്ച് അഞ്ചുദിവസം പിന്നിടുമ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ച് കെവിൻ്റെ കുടുംബം മൃതദേഹം സ്വീകരിക്കാൻ തയ്യാറാവുന്നത്. അതേസമയം, പൊലീസിനെതിരെ വിമർശനവുമായി കെവിന്റെ അച്ഛൻ രം​ഗത്തെത്തിയിരുന്നു. സുഭാഷിണിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും പാളയംകോട്ട ഇൻസ്‌പെക്ടർ കെവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും കെവിന്റെ അച്ഛൻ പ്രതികരിച്ചു. നിലവിൽ കെവിൻ്റെ കൊലപാതകത്തിൽ സിബി-സിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തിരുനെൽവേലി സ്വദേശിയായ ഐടി പ്രൊഫഷണലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ദളിത്‌ വിഭാഗക്കാരനായ കെവിൻകുമാർ ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങവെയാണ് കൊലപാതകം. പൊലീസ് ദമ്പതികളുടെ മകളുമായുള്ള പ്രണയത്തെ ചൊല്ലിയാണ് കെവിൻ കുമാറിനെ കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയും ആണ് കൊല ചെയ്തത്. തുടർന്ന് സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. കെവിന്റെ ബന്ധുക്കൾ മൃതദേഹവുമായി പ്രതിഷേധിച്ചു. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്ഇൻസ്‌പെക്ടർമാരാണ്. മരിച്ച കെവിന് പ്രതിമാസം രണ്ട് ലക്ഷം […]
Read more

കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തു മാറ്റിയ മൃതദേഹം: അമ്മയും സഹോദരനും അറസ്റ്റിൽ

മീററ്റ്: കനാലിൽ കൗമാരക്കാരിയുടെ ശിരസറുത്തുമാറ്റിയ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശിലെ മീററ്റിലാണ് കനാലിൽ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശിരസില്ലായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനും അറസ്റ്റിലായി. മോനു (26), കമാൽ സിംഗ് (56), സമർ സിംഗ് (14) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മൃതദേഹത്തിൻ്റെ പോക്കറ്റിൽ നിന്ന് ലഭിച്ച ചെറുകുറിപ്പിൽ നിന്നാണ് കൊലപാതകം സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കുറിപ്പിലുണ്ടായിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് മരിച്ചത് 17കാരിയാണ് […]
Read more

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ വിധി ഇന്ന്

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസില്‍ കോടതി ഇന്ന് വിധി പറയും. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി വിധി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ജാതിയിലും സാമ്പത്തിക നിലയിലും ഉയര്‍ന്ന ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിനാണ് അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. ഹരിതയുടെ അച്ഛനും അമ്മാവനുമാണ് പ്രതികള്‍. വിവാഹത്തിന്റെ 88-ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. ഭാവിയില്‍ ഇത്തരം […]
Read more

Recent News

Advertisement
WhiteswanTV Footer