ബേക്കറികളിൽ വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പന; എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികൾ വഴി വീര്യമുള്ള ഹോർട്ടി വൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ നടപടിയിൽ അതൃപ്തി അറിയിച്ച് എക്സൈസ് മന്ത്രി എം. ലിജു. മന്ത്രിയുടെ അറിവോ കൂടിയാലോചനയോ ഇല്ലാതെയാണ് വിൽപ്പനയ്ക്ക് അനുമതി നൽകിയതെന്നാണ് വിവരം. സംഭവത്തിൽ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനോട് മന്ത്രി വിശദമായ റിപ്പോർട്ട് തേടി. ചാലക്കുടിയിലെ ഒരു ബേക്കറിയിൽ ഹോർട്ടി വൈൻ വിൽപ്പന ആരംഭിച്ചതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. മാധ്യമവാർത്തകളിലൂടെയാണ് വിൽപ്പനയെക്കുറിച്ച് അറിഞ്ഞതെന്ന് മന്ത്രി എം. ലിജു പറഞ്ഞു. വിവരം ലഭിച്ചയുടൻ എക്സൈസ് കമ്മീഷണറോട് […]
Read more