Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ICC

ഐസിസി ടെസ്റ്റ് റാങ്കിങ്; നേട്ടം കൊയ്ത് ദേവ്ദത്ത് പടിക്കൽ

ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ മുന്നേറി ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. രണ്ട് ടെസ്റ്റുകളിലായി രണ്ട് സെഞ്ചുറി ഉൾപ്പെടെ 328 റൺസ് നേടിയ പടിക്കൽ ബാറ്റിങ് റാങ്കിങ്ങിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 54-ാം സ്ഥാനത്തെത്തി. അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ മൂന്ന് ഇന്നിങ്‌സുകളിൽ നിന്ന് ഒരു അർധസെഞ്ചുറി മാത്രമാണ് നേടാനായത് എന്നതിനാൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി ഒൻപതാം റാങ്കിലെത്തി. ഇന്ത്യൻ ബാറ്റർമാരിൽ വിക്കറ്റ് കീപ്പർ ബാറ്റർ […]
Read more

ഐസിസി ഏകദിന റാങ്കിംഗ്; ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ശുഭ്മാന്‍ ഗില്‍

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും, ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ 2-1ന് പരാജയപ്പെട്ടെങ്കിലും, പരമ്പരയിലുടനീളം നടത്തിയ മികച്ച പ്രകടനമാണ് ഗില്ലിനെ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്‌കോററായ ഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 188 റൺസാണ് നേടിയത്. എജ്ബാസ്റ്റണിൽ നടന്ന ആദ്യ ഏകദിനത്തിൽ 80 റൺസിന്റെ മികച്ച പ്രകടനം കാഴ്ചവെച്ച […]
Read more

വിൻഡീസിനോടും തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ പാകിസ്ഥാൻ അവസാന സ്ഥാനത്ത്

ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ 90 റൺസിന്റെ തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ. ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നാല് തോൽവിയും ഒരു ജയവും മാത്രമുള്ള പാകിസ്ഥാന് നിലവിൽ നാല് പോയിന്റും 6.67 ശതമാനം പോയിന്റ് ശതമാനവുമാണുള്ളത്. പാകിസ്ഥാനെതിരായ ജയത്തോടെ വെസ്റ്റ് ഇൻഡീസിന് 12 പോയിന്റ് കൂടി. ഇതോടെ 30 പോയിന്റും 22.73 ശതമാനം പോയിന്റ് ശതമാനവുമായി വെസ്റ്റ് ഇൻഡീസ് പട്ടികയിൽ എട്ടാം […]
Read more

IPL മാതൃകയിൽ എലിമിനേറ്റർ; ഏകദിന, ടി20 ലോകകപ്പുകളില്‍ വമ്പൻ പരിഷ്കാരങ്ങളുമായി ഐസിസി

ലണ്ടൻ: ആഗോളതലത്തിൽ ക്രിക്കറ്റിന്‍റെ ജനപ്രീതി വർദ്ധിപ്പിക്കുന്നതിനൊപ്പം ടൂർണമെന്‍റുകളിലെ ആവേശം ഉർത്താൻ ലക്ഷ്യമിട്ട് ലോകകപ്പ് ഘടനയിൽ വൻ അഴിച്ചുപണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ബുധനാഴ്ച എഡിൻബറോയിൽ ചേർന്ന വാർഷിക യോഗത്തിലാണ് ഐസിസി ഈ ചരിത്രപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഗ്രൂപ്പ് ഘട്ടങ്ങളിലെ വിരസമായ മത്സരങ്ങൾ പൂർണ്ണമായും ഒഴിവാക്കി, ടൂർണമെന്‍റിന്‍റെ തുടക്കം മുതൽ ഒടുക്കം വരെ കടുത്ത പോരാട്ടവീര്യം നിലനിർത്താനാണ് ഐസിസിയുടെ പുതിയ നീക്കം. 2027-ലെ പുരുഷ ഏകദിന ലോകകപ്പിലും 2028-ലെ ടി20 ലോകകപ്പിലുമായിരിക്കും ഈ പുതിയ നിയമങ്ങൾ നടപ്പിലാകുക. […]
Read more

ടി20 ക്രിക്കറ്റിന് പ്രാധാന്യം; ഏകദിന ഫോർമാറ്റിൽ വലിയ മാറ്റങ്ങൾ പരിഗണിച്ച് ഐസിസി

ലണ്ടൻ: ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിക്കുന്ന വൻ പരിഷ്കാരങ്ങൾക്ക് ഐസിസി ഒരുങ്ങുന്നതായി റിപ്പോർട്ട്. ടി20 ക്രിക്കറ്റിന്റെ വേഗത്തിലുള്ള വളർച്ചയെ തുടർന്ന് ഏകദിന ക്രിക്കറ്റിന്റെ നിലനിൽപ്പ് സംബന്ധിച്ച് ആശങ്ക ഉയരുന്ന പശ്ചാത്തലത്തിലാണ് നീക്കം. ‘ദി ഗാർഡിയൻ’ റിപ്പോർട്ട് പ്രകാരം, 50 ഓവർ മത്സരങ്ങളുടെ ദൈർഘ്യം കുറയ്ക്കുക, കൂടാതെ ഐപിഎൽ ഉൾപ്പെടെയുള്ള പ്രധാന ലീഗുകളിലെ ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി ആഗോള ടി20 ടൂർണമെന്റ് ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഐസിസി പരിഗണിക്കുന്നത്. എഡിൻബർഗിൽ നടക്കുന്ന ഐസിസിയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 12 പൂർണ്ണ […]
Read more

കളി അടിമുടി മാറും; ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവ മാറ്റവുമായി ഐസിസി

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊരുങ്ങി ഐസിസി. വെളിച്ചക്കുറവ് മൂലം ടെസ്റ്റ് മത്സരങ്ങള്‍ തടസപ്പെടുന്നത് ഒഴിവാക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പിങ്ക് ബോള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി മാറ്റങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ക്രിക്കറ്റ് കാനഡയെ സസ്‌പെന്‍ഡ് ചെയ്യാനും ഐസിസി തീരുമാനിച്ചു. വെളിച്ചക്കുറവ് മൂലം കളി മുടങ്ങുന്നത് രസംകൊല്ലിയാണ്. ഇതൊഴിവാക്കാനാണ് പുതിയ നീക്കം. ചുവന്ന പന്തില്‍ തന്നെയാണ് ടെസ്റ്റ് മത്സരം ആരംഭിക്കുക. എന്നാല്‍ പകല്‍ വെളിച്ചം കുറയുകയും ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ […]
Read more

ഐസിസി ടെസ്റ്റ് റാങ്കിംഗ്: പാകിസ്ഥാനെ തകർത്ത് കുതിപ്പുമായി ബംഗ്ലാദേശ്

ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി. ഐസിസി പുറത്തിറക്കിയ പുതിയ പട്ടിക പ്രകാരം 131 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയ ഒന്നാമതും, 119 പോയിന്റോടെ ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. 104 പോയിന്റോടെ ശുഭ്മാൻ ഗിൽ നയിക്കുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. റാങ്കിംഗിൽ വലിയ മാറ്റമായി ബംഗ്ലാദേശ് രണ്ട് സ്ഥാനങ്ങൾ ഉയർന്ന് ഏഴാം സ്ഥാനത്തെത്തി. പാകിസ്ഥാൻ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ വെസ്റ്റ് ഇൻഡീസ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം, ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും ന്യൂസിലാൻഡ് ആറാം സ്ഥാനത്തുമാണ് […]
Read more

വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ. ഏകദിന ലോകചാമ്പ്യന്മാരായതിന് പിന്നാലെയാണ് ടി20 ലോകകപ്പും ലക്ഷ്യമിട്ട് ഇന്ത്യ ടൂർണമെന്റിനിറങ്ങുന്നത്. ജൂൺ 12 മുതൽ ജൂലായ് അഞ്ചുവരെ ഇംഗ്ലണ്ടിലാണ് ടൂർണമെന്റ് നടക്കുന്നത്. ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. ബാറ്റർ സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. സൂപ്പർ താരങ്ങളായ ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ടീമിലുണ്ട്. പരിക്കേറ്റ അമൻജോത് കൗർ, ഹർലീൻ ഡിയോൾ, സ്‌നേഹ റാണ എന്നിവർ ടീമിലില്ല. ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), […]
Read more

സഞ്ജു സാംസൺ; ഐസിസിയുടെ പ്ലേയര്‍ ഓഫ് ദ് മന്ത്

ദുബായ്: മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണെ തേടിയെത്തിയിരിക്കുകയാണ് ഐസിസിയുടെ പ്ലേയർ ഓഫ് ദ് മന്ത് പുരസ്‌കാരം. ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്താൻ സഹായകമായത് സഞ്ജുവിന്റെ തകർപ്പൻ ബാറ്റിംഗ് ആയിരുന്നു. ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയപ്പോൾ സഞ്ജുവിന് ആദ്യം അവസരങ്ങൾ ലഭിച്ചിരുന്നില്ല. പക്ഷെ, കളിച്ച അഞ്ചു മത്സരങ്ങളിലും സഞ്ജു ഫോമിലായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് അടിച്ചുകൂട്ടിയത്. വെസ്റ്റ് ഇൻഡീസിനെതിരായ സെമി ഫൈനലിൽ ഇന്ത്യക്ക് വേണ്ടി ടിക്കറ്റ് ഉറപ്പിച്ചത് സഞ്ജുവായിരുന്നു. ലോകകപ്പിന് ശേഷം രാജസ്ഥാനിൽ നിന്നും […]
Read more

ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടി സഞ്ജു സാംസൺ

ദുബായ്: ഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങളിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ താരങ്ങൾ.ഐപിഎൽ നിരാശക്കിടെയാണ് സഞ്ജു സാംസണെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുന്നത്. ലോകകപ്പിന്‍റെ തുടക്കത്തിൽ പുറത്തിരിക്കേണ്ടി വന്നെങ്കിലും സൂപ്പർ 8 ഘട്ടം മുതൽ ടീമിലെത്തിയ സഞ്ജു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ 97 റൺസുമായി പുറത്താകാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix