അതിഥിത്തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ പോർട്ടൽ; മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും തിരിച്ചറിയൽ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്നതിനുമായി ഏകീകൃത തിരിച്ചറിയൽ പോർട്ടൽ ആരംഭിക്കാൻ സർക്കാർ. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഇൻഫർമേഷൻ കേരള മിഷനാണ് പോർട്ടൽ തയ്യാറാക്കുന്നത്. അതിഥിത്തൊഴിലാളികൾക്കിടയിൽ വ്യാജ ആധാർ കാർഡുകൾ വ്യാപകമാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ നടപടി. തൊഴിൽ, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശഭരണം, റവന്യൂ എന്നീ ആറ് വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി ആറ് വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗം ചേരും. മൂന്ന് മാസത്തിനുള്ളിൽ പോർട്ടൽ തയ്യാറാക്കാനാണ് […]
Read more