പള്ളികളില്‍ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത
തൊടുപുഴ:വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത.പള്ളികളിലെ ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം.സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്.കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. ഈ മാസം 2,3,4 തീയതികളിലാണ് ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റന്‍സീവ് കോഴ്സ് സംഘടിപ്പിച്ചത്. ഇതില്‍ 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്റന്‍സീവ് കോഴ്സിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും, […]
Read more


