ആദായനികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെന്ന് പരാതി
കണ്ണൂർ: ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനെതിരെയാണ് പരാതി. അയൽവാസിയായ ദാമോദരനിൽ നിന്നാണ് സുന്ദരൻ പണം വാങ്ങിയതെന്നാണ് ആരോപണം. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും സുന്ദരൻ വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനിടെ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി രണ്ട് പേർ ദാമോദരനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സുന്ദരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം […]
Read more








