ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഷൊർണൂർ: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിമായുമായ ഇന്ദിരാഗാന്ധിയെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണ(57)നാണ് പിടിയിലായത്. ഷൊർണൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഉണ്ണികൃഷ്ണൻ എസ്ആർആർ ഉണ്ണി എന്ന അക്കൗണ്ടിലൂടെയാണ് പരാമർശം നടത്തിയത്. പൊലീസിന്റെ സൈബർ പട്രോളിങ് വിഭാഗമാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച സന്ദേശം കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more