Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Indian citizens

എത്രയും പെട്ടെന്ന് ഇന്ത്യക്കാർ ഇറാൻ വിടുക; ജാഗ്രതാനിർദേശം നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇറാനിൽ ഉള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിൽ, മേഖലയിൽ സുരക്ഷാ സ്ഥിതി അനിശ്ചിതത്വത്തിൽ തുടരുന്നതിനാൽ പൗരന്മാർ സുരക്ഷിത മാർഗങ്ങൾ പിന്തുടർന്ന് മാത്രമേ മടക്കം ചെയ്യാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുള്ള സുരക്ഷിത പാതകൾ ഉപയോഗിക്കണമെന്ന്, എംബസിയുമായി മുൻകൂട്ടി ചർച്ച ചെയ്യാതെ അന്താരാഷ്ട്ര അതിർത്തികളിലേക്ക് പോകാൻ ശ്രമിക്കരുതെന്നും ചൂണ്ടിക്കാട്ടി. പൗരന്മാർക്ക് സഹായത്തിനായി നാല് അടിയന്തര ഫോൺ നമ്പറുകളും (+989128109115, […]
Read more

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ട് പോയി

ബമാകോ: മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്. ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ജൂലൈ ഒന്നിന് സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിൽ ഭീകരർ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ പൗർമാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. മൂന്ന് പേരെയും കണ്ടെത്താൻ മാലി സർക്കാർ സാധ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Read more

ഇറാനിലെ ഇസ്രയേൽ ആക്രമണം; ഇന്ത്യൻ പൗരന്മാർ ജാഗ്രത നിർദേശം

ടെഹ്റാൻ: ഇറാനിൽ ഇസ്രയേൽ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർ ജാഗ്രത നിർദേശം നൽകി. ഇറാൻ തിരികെ ഡ്രോൺ ആക്രമണം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് എംബസി. ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ ഇറാനിലെ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജകും ജാഗ്രത പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer