ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഡിസംബറിൽ
ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണം ഡിസംബറിൽ നടക്കും. ഹരിയാനയിലെ 90 കിലോമീറ്റർ ജിന്ദ്-സോനിപത് റൂട്ടിലാണ് ട്രയൽ നടക്കുക. കാർബൺ പുറന്തള്ളൽ ഒഴിവാക്കുക എന്ന റെയിൽവേയുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇത്. 2030-ഓടെ ഇത് സാധ്യമാകുമെന്നാണ് ഇന്ത്യൻ റെയിൽവേ അഭിപ്രായപ്പെടുന്നത്. തമിഴ്‌നാട്ടിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറി നിർമ്മിക്കുന്ന ഈ ട്രെയിൻ മണിക്കൂറിൽ 140 കിലോമീറ്റർ വരെ ഓടുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹൈഡ്രജൻ ഇന്ധന സെല്ലുകളാൽ പ്രവർത്തിക്കുന്ന ഇത് ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ […]
Read more