പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ പുറത്തിറക്കി; ഒരു ഡോസിന് വില 1–2 രൂപ
ന്യൂഡൽഹി: പക്ഷിപ്പനിക്കെതിരെ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിൻ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ പുറത്തിറക്കി. പക്ഷിപ്പനിയുടെ പ്രത്യേക വകഭേദമായ H5N1നെതിരായ ലോകത്തിലെ ആദ്യ വാക്സിനാണിതെന്ന് മന്ത്രി അവകാശപ്പെട്ടു. സാധാരണ കർഷകർക്കും താങ്ങാനാകുന്ന വിലയിലാണ് വാക്സിൻ ലഭ്യമാക്കുക. ഒരു ഡോസിന് ഒന്നുമുതൽ രണ്ടുരൂപ വരെയായിരിക്കും വിലയെന്നും മന്ത്രി അറിയിച്ചു. കർഷകർക്ക് സ്ഥിരമായി വരുമാനം നൽകുന്ന ചലിക്കുന്ന എ.ടി.എമ്മുകളാണ് മൃഗങ്ങളെന്ന് മന്ത്രി പറഞ്ഞു. തുടർച്ചയായി ഉണ്ടാകുന്ന പക്ഷിപ്പനി വ്യാപനം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും […]
Read more