Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴ ബീച്ച് സന്ദർശിക്കാൻ സുരേഷ് ഗോപിക്ക് എങ്ങനെ ധൈര്യം വന്നു? വിമർശനവുമായി ജി. സുധാകരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. തന്റെ മണ്ഡലത്തിന്റെ ഭാഗമായ ആലപ്പുഴ ബീച്ച് സന്ദർശിച്ച കേന്ദ്രമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സന്ദർശനത്തെക്കുറിച്ച് മറ്റൊരു എംഎൽഎയായ എ.ഡി. തോമസിനെയും അറിയിച്ചില്ലെന്നും ആർക്കും എന്തും ചെയ്യാമെന്നാണോയെന്നും സുധാകരൻ ചോദിച്ചു.

കേന്ദ്ര ടൂറിസം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആലപ്പുഴയിലെത്തിയത്. ഇതിന് പിന്നാലെയാണ് ജി. സുധാകരന്റെ വിമർശനം. ആലപ്പുഴ മുനിസിപ്പാലിറ്റി കേരളോത്സവത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു പ്രതികരണം.

പരിപാടിയുടെ ബാനറിലെ ഫോട്ടോ വിവേചനത്തെയും സുധാകരൻ വിമർശിച്ചു. ഉദ്ഘാടകനായ തന്റെ ചിത്രം ചെറുതാക്കി വെച്ചപ്പോൾ കെ.സി. വേണുഗോപാലിന്റെ ചിത്രം വലുതാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

സംസ്ഥാനം നടത്തുന്ന പരിപാടികളിൽ എംഎൽഎയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ബാനറിൽ ഫോട്ടോ വെച്ച് ആരും വലുതാകേണ്ടതില്ലെന്നും സുധാകരൻ പറഞ്ഞു. സംഘാടകർ ഇത്തരം വൃത്തികേടുകൾ കാണിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ബീച്ചിൽ നടപ്പാക്കുന്ന ടൂറിസം വികസന പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കുമെന്നാണ് സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി അറിയിച്ചത്. കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചുള്ള ടൂറിസം പദ്ധതികളുടെ നടത്തിപ്പിൽ മുൻപ് വലിയ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix