Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GSudhakaran

‘പൊതിച്ചോറിന്റെ പേരില്‍ നാട് മുഴുവന്‍ പണപ്പിരിവ്’; വീണ്ടും വിമര്‍ശനവുമായി ജി സുധാകരന്‍

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ പൊതിച്ചോർ വിതരണത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. പൊതിച്ചോറിന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടക്കുന്നുവെന്നും നാട്ടുകാർ നൽകുന്ന പൊതിച്ചോർ വിതരണം ചെയ്യാൻ വ്യക്തികൾക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിനായി നാട്ടുകാരിൽനിന്ന് പണം പിരിക്കുന്നതിനെയും സുധാകരൻ വിമർശിച്ചു. ഒരു പഞ്ചായത്തിലെ വീടുകളിൽനിന്ന് പൊതിച്ചോർ ശേഖരിച്ച് വിതരണം ചെയ്യുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനാണ് അധികാരമെന്നും വ്യക്തികൾക്ക് അതിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതിച്ചോർ വിതരണം […]
Read more

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്, അടഞ്ഞ അധ്യായം; സിപിഐഎമ്മിന്‍റെ തിരുത്തൽ രേഖ

ആലപ്പുഴ: ജി. സുധാകരനെതിരെ കടുത്ത വിമർശനവുമായി സി.പി.എം തിരുത്തൽ രേഖ. ആലപ്പുഴയിലെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമ്പോഴാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സുധാകരൻ പാർട്ടിയിൽനിന്ന് അകന്നത് സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വിവരമുണ്ട്. അതേസമയം, അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട വീഴ്ചകൾ ഗൗരവമായി കാണണമെന്നും അവ തിരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മിറ്റികളിലെ വിഭാഗീയത പരിഹരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് തുടങ്ങിയ […]
Read more

ജി. സുധാകരനെതിരെ പൂട്ടാൻ സിപിഎം; മാനനഷ്ടക്കേസ് നൽകും

ആലപ്പുഴ: സിപിഎമ്മിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന മുൻ മന്ത്രി ജി. സുധാകരനെതിരെ വീണ്ടും മാനനഷ്ടക്കേസ്. ആലപ്പുഴ നഗരസഭ കൗൺസിലർ ഷാനവാസാണ് സുധാകരനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തത്. ലഹരിക്കേസുമായി ബന്ധപ്പെട്ട് ഷാനവാസിനെതിരെ സുധാകരൻ നടത്തിയ പരാമർശങ്ങളാണ് കേസിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. സുധാകരന്റെ പ്രസ്താവനകൾക്കെതിരെ ജില്ലയിൽ സിപിഎമ്മുമായി ബന്ധപ്പെട്ട യുവ നേതാക്കൾ തുടർച്ചയായി നിയമനടപടികൾ സ്വീകരിക്കുന്നതായും ആരോപണമുണ്ട്. അടുത്തിടെ സിപിഎം നേതാക്കളായ എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് […]
Read more

കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നു: ജി സുധാകരൻ

ആലപ്പുഴ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി ജി. സുധാകരൻ. രമേശ് ചെന്നിത്തല വേദിയിലിരിക്കെയാണ് കോൺഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നുവെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചത്. കോൺഗ്രസ് രാഷ്ട്രീയ കുറ്റവാളികളുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ഒമ്പത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു. നഗരസഭയിൽ തനിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും പൊലീസ് വിവരം അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സ്വീകരണ ചടങ്ങിലേക്ക് വിളിച്ചുവരുത്തിയ ശേഷം അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയപ്പോൾ […]
Read more

സിപിഐഎം-ജി സുധാകരൻ തർക്കം നിയമപോരിലേക്ക്; എച്ച് സലാം കോടതിയെ സമീപിക്കും

ആലപ്പുഴ: സിപിഐഎമ്മും മുൻ മന്ത്രി ജി. സുധാകരനും തമ്മിലുള്ള തർക്കം നിയമനടപടികളിലേക്ക് നീങ്ങുന്നു. ‘പൊളിറ്റിക്കൽ ക്രിമിനൽ’ എന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ എംഎൽഎ എച്ച്. സലാം വ്യക്തമാക്കി. താൻ നടത്തിയ പ്രയോഗത്തിലൂടെ ജി. സുധാകരൻ എന്താണ് ഉദ്ദേശിച്ചതെന്ന് കോടതിയിൽ വന്ന് വ്യക്തമാക്കട്ടെയെന്ന് എച്ച്. സലാം പ്രതികരിച്ചു. വ്യക്തിവിരോധം തീർക്കുന്നതിനായി സുധാകരൻ വർഗീയ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ചുമതല ഇല്ലാതിരുന്നിട്ടും ജി. സുധാകരൻ സ്വന്തം നിലയിൽ […]
Read more

വ്യാപകമായി പണം പിരിക്കുന്നു, കണക്കുകൾ സുതാര്യമല്ല: പൊതിച്ചോറ് പദ്ധതിക്കെതിരെ ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തെ ഭക്ഷണവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച് മുൻ മന്ത്രി ജി. സുധാകരൻ. ആശുപത്രി കോമ്പൗണ്ടിൽ ഷെഡ് കെട്ടി ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നും, ആശുപത്രി പരിസരം സംഘടനകളുടെ ബാനറുകൾ സ്ഥാപിക്കുന്ന വേദിയാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് ജി. സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്. താൻ നടത്തിയ പ്രസംഗം ചിലർ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള സംഘടനകൾ വീടുകളിൽ നിന്ന് പൊതിച്ചോറുകൾ […]
Read more

വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യമാണ്, ഉപേക്ഷിക്കാൻ പാടില്ല: ജി സുധാകരൻ

തിരുവനന്തപുരം: കിഫ്ബി ഉപേക്ഷിക്കരുതെന്നും, വലിയ വികസന പദ്ധതികൾ നടപ്പാക്കാൻ കിഫ്ബി അനിവാര്യമാണെന്നും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബിയെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയാൽ സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പിന്തുണയാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി കിഫ്ബിയിൽ നടന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ജി. സുധാകരൻ, വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ചുമതലയിൽ തുടരാൻ അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ മുൻ സിഇഒയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix