Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: investigation report

‘നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് ജനങ്ങൾക്ക് അറിയാം’; ഭാര്യ മഞ്ജുഷ

തിരുവനന്തപുരം: നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ലയെന്ന് ജനങ്ങള്‍ക്ക് അറിയാമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മഞ്ജുഷ പ്രതികരണവുമായി എത്തിയത്. നവീന്‍ ബാബുവിന് എതിരെയുള്ളത് വെറും ആരോപണം മാത്രമായിരുന്നു. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി ഒരു കാലതാമസവും നവീന്‍ ബാബു വരുത്തിയിട്ടില്ല. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ലെന്നും എല്ലാ ജനങ്ങള്‍ക്കും അറിയാം. മറ്റ് വകുപ്പുകളില്‍ നിന്ന് പേപ്പര്‍ കിട്ടാനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ഭാര്യ മഞ്ജുഷ പറഞ്ഞു.
Read more

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി

കോട്ടയം: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. ‘കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ഇ പിയുടെ ആത്മകഥയുടെ ഭാഗങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. അതേസമയം തെരഞ്ഞെടുപ്പ് ദിവസം പുസ്തകം ചോര്‍ത്തിയത് പിന്നിലെ കാരണവും, […]
Read more

സിബിഐ റിപ്പോര്‍ട്ടിനെതിരെ ബാലഭാസ്‌ക്കറിന്റെ പിതാവ് കോടതിയിലേയ്ക്ക്

സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിനെതിരെ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ പിതാവ് കോടതിയിലേയ്ക്ക്. സിബിഐ പുനരന്വേഷണ റിപ്പോര്‍ട്ടിന് എതിരെയാണ് ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി കോടതിയിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കെ സി ഉണ്ണിയുടെ അഭിഭാഷകന്‍ രാമന്‍ കര്‍ത്ത കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. ബാലഭാസ്‌ക്കറിന്റേത് അപകടമരണം എന്ന കണ്ടെത്തലോടെയാണ് റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു സിബിഐയുടെ പുനരന്വേഷണം നടന്നത്. ആയിരത്തോളം രേഖകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്ന് രാമന്‍ കര്‍ത്ത വ്യക്തമാക്കി.
Read more
Advertisement
WhiteswanTV Footer