Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: jasmin jafar

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം: കുളത്തില്‍ പുണ്യാഹം നടത്തും

തൃശ്ശൂര്‍ : റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ യുവതി കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം. യൂട്യൂബറായ ജാസ്മിന്‍ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകള്‍ പിന്‍വലിക്കുകയും […]
Read more

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം; ബിഗ് ബോസ് താരത്തിനെതിരെ പരാതി

തൃശ്ശൂര്‍: ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ച യുവതിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി. ബിഗ് ബോസ് താരം ജാസ്മിന്‍ ജാഫര്‍ എന്ന യുവതിയാണു ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വിഡിയോ ചിത്രീകരിച്ച് റീല്‍സ് ആയി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ ആറാട്ട് പോലെയുള്ള ചടങ്ങുകള്‍ നടക്കുന്ന തീര്‍ഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയില്‍ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി.അരുണ്‍കുമാര്‍ ടെംപിള്‍ പൊലീസില്‍ പരാതി നല്‍കി. പരാതി കോടതിക്ക് അയച്ചു. കോടതി നിര്‍ദേശപ്രകാരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix