ഗുരുദത്ത ഗനിഗ – രാജ് ബി ഷെട്ടി ചിത്രം ‘ജുഗാരി ക്രോസ്’ ടീസര്‍ പുറത്ത്
ഗുരുദത്ത ഗനിഗ ഒരുക്കുന്ന ജുഗാരി ക്രോസില്‍ നായകനായി രാജ് ബി ഷെട്ടി. പ്രശസ്ത എഴുത്തുകാരന്‍ പൂര്‍ണചന്ദ്ര തേജസ്വിയുടെ ജനപ്രിയ നോവലായ ‘ജുഗാരി ക്രോസ്’ അടിസ്ഥാമാക്കി അതേ പേരില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നേരത്തെ തന്നെ പ്രഖ്യാപിച്ച ചിത്രത്തില്‍ ആരാണ് നായകനായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു സിനിമാ പ്രേമികള്‍. ടീസറിലൂടെയാണ് ചിത്രത്തിലെ നായകനായി രാജ് ബി ഷെട്ടി എത്തുമെന്ന വിവരം പുറത്ത് വിട്ടത്. ഗുരുദത്ത ഗനിഗ ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ ഗുരുദത്ത ഗനിഗയാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]
Read more

