പരസ്പരം പോരടിച്ച് ബെന്യാമിനും കെ ആർ മീരയും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൊച്ചി: ഗാന്ധി രക്തസാക്ഷിത്വ കുറിപ്പിൽ പരസ്പരം പോരടിച്ച് എഴുത്തുകാരായ ബെന്യാമിനും കെ ആര്‍ മീരയും. ബെന്യാമിനെതിരായ കെ ആര്‍ മീരയുടെ പോസ്റ്റിന് വീണ്ടും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍. വിമര്‍ശനവും പ്രവര്‍ത്തനവും അധികാരത്തിനും അപ്പക്കഷണങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് തെറ്റായ ധാരണ കെ ആര്‍ മീരയ്ക്ക് ഉണ്ടാകാം. ഞങ്ങള്‍ വിമര്‍ശിക്കുന്നത് ചില മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നാണ് ബെന്യാമിന്റെ മറുപടി. കോണ്‍ഗ്രസിനെയും ഫാസിസ്റ്റ് സംഘടനയായ ഹിന്ദു മഹാസഭയെയും തമ്മില്‍ കൂട്ടിക്കെട്ടി പറഞ്ഞതിനെയാണ് വിമര്‍ശിച്ചത്. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം വളരെ കാലമായി ഞങ്ങളെല്ലാം ഉയര്‍ത്തുന്നതാണ്. […]
Read more