പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളിയും
എറണാകുളം: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ചിരിക്കുകയാണ് കടമറ്റം പള്ളി. വെടിക്കെട്ടിനായി മാറ്റിവെച്ച തുക സ്‌നേഹഭവനം നിര്‍മ്മിച്ച് നല്‍കും. മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ് തീരുമാനം. കടമറ്റം പള്ളിക്ക് മുൻപ് ചന്ദനപ്പള്ളി, പുതുപ്പള്ളി, ആർപ്പൂക്കര എന്നിവിടങ്ങളിലും വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. മെയ് ആറ്, ഏഴ് തീയതികളിലാണ് കടമറ്റം പള്ളിയിലെ പ്രധാന പെരുന്നാള്‍. ഏപ്രില്‍ 21നാണ് നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം ഉണ്ടാകുന്നത്. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന […]
Read more