Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; കേസെടുത്തതിൽ സർക്കാരിനെതിരെ ആർ. ശ്രീലേഖ, ഇരട്ടനീതിയെന്ന് വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പൊലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. സർക്കാരിന്റേത് ഇരട്ടനീതിയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ശ്രീലേഖ ആരോപിച്ചു.

പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാൽ അത് മാനനഷ്ടക്കേസിന്റെ പരിധിയിൽ വരുന്ന കാര്യമാണെന്നും പൊലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും ശ്രീലേഖ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞെന്ന പരാതി ലഭിച്ചാൽ ഉടൻതന്നെ കലാപാഹ്വാനം പോലുള്ള ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുകയാണെന്നും അവർ വിമർശിച്ചു.

ബിജെപി പുനലൂരിൽ സംഘടിപ്പിച്ച ജനജാഗ്രത സദസ്സിൽ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിലാണ് ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുത്തത്. മയക്കുമരുന്ന് ഉള്ളിൽച്ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പികൾ വലിച്ചെറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചിരുന്നു.

പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിജയകുമാർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രസംഗം പ്രവർത്തകർക്കിടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടി പുനലൂർ പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് ശ്രീലേഖയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. പ്രസംഗത്തിന്റെ പേരിൽ കലാപമുണ്ടായാൽ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാം. കലാപം ഉണ്ടായില്ലെങ്കിലും കലാപാഹ്വാനത്തിന്റെ പേരിൽ ആറുമാസം വരെ തടവുശിക്ഷ ലഭിക്കാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix