Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kalaripayat competition

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് പുറത്ത്

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്നാണ് ദേശീയ ഗെയിംസിനായുള്ള ചട്ടക്കൂടില്‍ പറയുന്നതെന്ന് ഐഒഎ വിശദീകരിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ ഗെയിംസില്‍ മത്സരയിനമാക്കാനാകില്ല എന്ന വിചിത്രവാദമാണ് പാസാക്കിയത്. കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അറിയിപ്പ് പുറത്തിറക്കുന്നതില്‍ പരാജയപ്പെട്ട ഐഒഎയ്‌ക്കെതിരെ കളരിപ്പയറ്റ് താരം ഹര്‍ഷിത യാദവ് കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുന്‍നിര്‍ത്തി പ്രദര്‍ശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി. കേരളത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു […]
Read more

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി വിധി

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഉത്തരാഖണ്ഡില്‍ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉള്‍പ്പെടുത്താനുളള കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളില്‍ നിന്ന് ഒഴിവാക്കി പ്രദര്‍ശനയിനമാക്കിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദില്‍ നിന്നുള്ള മത്സരാര്‍ഥി ഹര്‍ഷിത യാദവിന്റെ ഹര്‍ജയിലാണ് നടപടി. കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. 2015ല്‍ കേരളം ആതിഥ്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix