Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kalpathi Rathotsavam

കല്‍പ്പാത്തി തേരൊരുങ്ങി; ഇന്ന് ദേവരഥ സംഗമം

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി ദേവരഥസംഗമം ഇന്ന്. രഥോത്സവത്തിന്റെ പ്രധാന ചടങ്ങായ ദേവരഥസംഗമം വൈകീട്ട് വിശാലാക്ഷിസമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു സമീപം നടക്കും. ലക്ഷ്മീനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും തേരില്‍ ഏറുന്നതോടെ ദേവരഥസംഗമത്തിലേക്കുള്ള രഥപ്രയാണം ആരംഭിക്കും. രഥോത്സവത്തോടനുബന്ധിച്ച് ഇന്ന് പാലക്കാട് താലൂക്കിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ല. ആയിരങ്ങളാണ് രഥോത്സവത്തില്‍ പങ്കെടുക്കാനായികല്‍പ്പാത്തിയിലേക്ക് എത്തുന്നത്.
Read more

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ക്ഷേത്രത്തില്‍ രാവിലെ പൂജകള്‍ക്ക് ശേഷം 10.30നും 11.30നും ഇടയ്ക്കാണ് രഥാരോഹണം. തുടര്‍ന്ന് മൂന്ന് രഥങ്ങളും പ്രദക്ഷിണവും ആരംഭിക്കും. ഭക്തരാണ് തേര് വലിക്കുക. നവംബര്‍ ഏഴിനായിരുന്നു കല്‍പ്പാത്തി രഥോത്സവത്തിന്റെ കൊടിയേറ്റം. 13ന് തേരുത്സവം, 14ന് രണ്ടാം തേരുത്സവം 15ന് മൂന്നാം തേരുത്സവ ദിനത്തില്‍ വൈകീട്ടാണ് ദേവരഥസംഗമം. നവംബര്‍ 16ന് രാവിലെ കൊടിയിറങ്ങും. ലക്ഷക്കണക്കിന് ആളുകളാണ് കല്‍പ്പാത്തി രഥോത്സവത്തില്‍ പങ്കെടുക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer