ഐടി കമ്പനികളിൽ കന്നഡിഗർക്ക് ജോലി വേണം; ബെംഗളൂരുവിൽ പ്രചാരണവുമായി കന്നഡ അനുകൂല സംഘടന
ബെംഗളൂരു: കർണാടകയിലെ ഐടി കമ്പനികളിൽ സംസ്ഥാനത്തെ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യവുമായി കന്നഡ അനുകൂല സംഘടനകൾ രംഗത്ത്. കർണാടക രക്ഷണ വേദികെ (കെആർവി)യുടെ നേതൃത്വത്തിലാണ് ഒരുമാസം നീളുന്ന പ്രചാരണം ആരംഭിച്ചത്. ബെംഗളൂരുവിലെയും മറ്റ് പ്രദേശങ്ങളിലെയും ഐടി പാർക്കുകളും സ്വകാര്യ കമ്പനികളും സന്ദർശിച്ച് സംഘടനാ പ്രവർത്തകർ നിവേദനം നൽകി. കെആർവി സംസ്ഥാന അധ്യക്ഷൻ ടി.എ. നാരായണ ഗൗഡയുടെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. നവംബർ ഒന്നിന് കന്നഡ രാജ്യോത്സവ ദിനത്തിലാണ് പരിപാടിക്ക് തുടക്കമായത്. സ്വകാര്യ കമ്പനികളിൽ കർണാടക സ്വദേശികൾക്ക് […]
Read more