കാവേരി നദീജല തർക്കം; തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും
ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. കർണാടക കാവേരി നദിയിൽ നിന്ന് വെള്ളം വിട്ടുനൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ദിവസവും 3,500 ക്യുസെക്‌സ് വെള്ളം 15 ദിവസത്തേക്ക് തമിഴ്നാടിന് നൽകാൻ കർണാടകയോട് നിർദേശിച്ചിരുന്നു. എന്നാൽ നിലവിൽ ജലക്ഷാമമുള്ളതിനാൽ ഇത്രയും വെള്ളം നൽകാൻ കഴിയില്ലെന്നാണ് കർണാടകയുടെ നിലപാട്. ഇതിനിടെ, കാവേരി വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിന് പിന്തുണയുമായി ഡിഎംകെ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കർഷകരെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധ യോഗം […]
Read more