Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kerala kaladi

തോട് വൃത്തിയാക്കുന്നതിനിടെ പെരുമ്പാമ്പ്; തൊഴിലുറപ്പ് തൊഴിലാളി കാനയിലേക്ക് വീണു

എറണാകുളം: കാലടി മറ്റൂർ ചെമ്പിശ്ശേരി റോഡിൽ പെരുമ്പാമ്പ്. പാമ്പിനെ കണ്ട് ഭയന്ന തൊഴിലുറപ്പ് തൊഴിലാളി കാനയിലേക്ക് വീണു. കീർത്തി മില്ലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കൈതത്തോട് വൃത്തിയാക്കാനായിരുന്നു തൊഴിലാളികൾ അവിടെയെത്തിയത്. തൊഴിലുറപ്പ് തൊഴിലായിയായ അമ്മിണിയാണ് പാമ്പിനെ കണ്ട് ഭയന്നത്. ബുധനാഴ്ച രാവിലെ 10. 45 ഓടെ ആയിരുന്നു സംഭവം. കൂടെ ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് ഇവരെ മറ്റൂർ ഗവണ്മെൻ്റ് ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലെത്തി പാമ്പിനെ പിടികൂടി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix