Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerala tourism

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ നീണ്ടു കിടക്കുന്ന 590 കിലോമീറ്റർ വെസ്റ്റ് കോസ്റ്റ് കനാൽ ആണ് പദ്ധതിയുടെ പ്രധാന മാർഗം. സംസ്ഥാനത്തെ 11 ജില്ലകളിലൂടെയും നിർദിഷ്ട പാത കടന്നുപോകുന്നണ്ട്. ആ സ്വപ്നത്തിന് പതിയെ ചിറകുകൾ മുളയ്ക്കുകയാണിപ്പോൾ. പദ്ധതിയുടെ ഭാ​ഗമായ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി […]
Read more

തോട് എക്കൽ അടിഞ്ഞ് അടയുന്നു; ദുരിതത്തിലായി മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും

കോട്ടയം: കുമരകം ഒന്നാം വാർഡിലെ ചൂളപ്പടി-ചക്രംപടി കായൽ തോട് എക്കൽ അടിഞ്ഞും പോള നിറഞ്ഞും സഞ്ചാരയോഗ്യമല്ലാതാകുന്നു. തോടിന്റെ സ്വാഭാവിക ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെട്ടതോടെ ചെറുവള്ളങ്ങൾ പോലും എക്കലിൽ ഉറയ്ക്കുന്ന അവസ്ഥയാണ്. വള്ളങ്ങളിൽ യാത്ര ചെയ്യുന്നവർ പലയിടങ്ങളിലും തോട്ടിലിറങ്ങി വള്ളം തള്ളിനീക്കേണ്ട ഗതികേടിലാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. ഇത് മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും സാരമായി ബാധിച്ചിട്ടുണ്ട്. തോട് നികന്നത് കുമരകത്തെ വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിനോദസഞ്ചാരികളുമായി എത്തിയ വള്ളങ്ങൾക്ക് യാത്ര തുടരാനാകാതെ പകുതിവഴിയിൽ മടങ്ങേണ്ടി വന്നു. […]
Read more

പതങ്കയത്ത് സുരക്ഷാ ശക്തമാക്കും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ

കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ അപകടത്തിൽ പെടുന്ന ഒഴിവാക്കാനായി പുതുതായി വിദഗ്ധ പരിശീലനം നടത്തി നേടിയ ലൈഫ് ഗാർഡുകളെ നിയമിക്കാനും പുഴയിൽ ഇറങ്ങുന്ന സഞ്ചാരികൾക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കി. മനുഷ്യജീവൻ സംരക്ഷിക്കുവാനുള്ള നടപടികൾ തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംസ്ഥാന ടൂറിസം വകുപ്പും പോലീസും മറ്റു വകുപ്പുകളും ആയി കൂട്ടായി തീരുമാനമെടുത്ത് നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ പതങ്കയം വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ചശേഷം പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ, ശിവദാസൻ താഴെ പാലാട്ട്, വിൻസന്റ് വടക്കേമുറിയിൽ, വിൽസൺ […]
Read more

കടമക്കുടി സന്ദർശിക്കണമെന്ന് ആനന്ദ് മഹീന്ദ്ര; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടി സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സുന്ദരമായ വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു. ഈ വർഷം ഡിസംബറിൽ കടമക്കുടി സന്ദർശനത്തിനായി എത്തുമെന്ന് കൂടി ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ കടമക്കുടിയും മനസ്സിലുണ്ട്’’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം എക്സിൽ കുറിച്ചത്. ‘എര്‍ത്ത് വാണ്ടറര്‍’ എന്ന […]
Read more

ഇന്ത്യയിലെ ടൂറിസം വെബ്‌സൈറ്റുകളിലെ സന്ദർശകരിൽ കേരളം ഒന്നാമത്

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്‌സൈറ്റുകള്‍ക്കിടയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാംസ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്‌സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്‌സൈറ്റാണ് രണ്ടാം സ്ഥാനത്ത്. ആഗോള റാങ്കിങ്ങിൽ ട്രാവല്‍ സൈറ്റുകളില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 1,18,205 റാങ്കിങ്ങ് പോയിന്റുകളാണ് കേരളത്തിനുള്ളത്. വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിംഗിലും കേരള ടൂറിസം രണ്ടാമതുണ്ട്, 9987 റാങ്കിംഗ് പോയിന്റ്. ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 […]
Read more

10 രാജ്യങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികൾ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതൽ വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായിടൂറിസം വകുപ്പ്, മലേഷ്യ എയർലൈൻസുമായി കൈകോർത്തുകൊണ്ട് മുന്നോട്ട് പോകാൻ തീരുമാനിച്ച വിവരം മാർച്ച് മാസത്തിൽ നിയമസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു . ലുക്ക്‌ ഈസ്റ്റ്‌ പോളിസി എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. സഭാംഗങ്ങളും ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഈ പ്രഖ്യാപനത്തെ കണ്ടത്. ആസ്ട്രേലിയ, ന്യൂസിലാൻഡ്, കൊറിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, തായ്‌വാൻ, ജപ്പാൻ, വിയറ്റ്നാം തുടങ്ങിയ 10 രാജ്യങ്ങളിൽ നിന്നും 40 ടൂർ ഓപ്പറേറ്റർമാരും 20 സോഷ്യൽ മീഡിയ ഇൻഫ്ലൂൻസേഴ്‌സും ഇന്ന് […]
Read more

രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി; സ്വാഗതം ചെയ്ത് പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് വന്‍ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. സ്വദേശ് ദര്‍ശന്‍ 2.0 സ്‌കീം പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് 169.05 കോടി രൂപയുടെ അനുമതി. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാര്‍ക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് അനുമതി ലഭിച്ചത്. ഒന്നാം ഗഡുവായി 10 ശതമാനം അനുവദിച്ചു. സംസ്ഥാന ടൂറിസം വകുപ്പ് തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ടൂറിസം വകുപ്പ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷം […]
Read more

കേരള ടൂറിസം പുതിയ വിപണികൾ കണ്ടെത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പുതിയ ടൂറിസം വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് വകുപ്പിൻ്റെ ലക്ഷ്യമെന്ന് നിയമസഭയിൽ മന്ത്രി മുഹമ്മദ് റിയാസ്. ചൈന മുതല്‍ ഓസ്‌ട്രേലിയ വരെ നീണ്ടു കിടക്കുന്ന രാജ്യങ്ങളില്‍ കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗ് കാമ്പയിന്‍ ശക്തമാക്കുന്നതിനായി ‘ലുക്ക് ഈസ്റ്റ്’ നയം വികസിപ്പിക്കും. ഇതിൻ്റെ ഭാഗമായി മലേഷ്യന്‍ എയര്‍ലൈന്‍സുമായി ചേർന്ന് സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഏപ്രിൽ മാസം എട്ടു രാജ്യങ്ങളിലെ നാല്‍പതോളം ടൂര്‍ ഓപ്പറേറ്റര്‍മാരേയും പതിനഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സേഴ്‌സിനേയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനാണ് ശ്രമം. ചൈന, […]
Read more

ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളം; മുഹമ്മദ് റിയാസിന് കേന്ദ്രത്തിന്റെ കൈയ്യടി

തിരുവനന്തപുരം: ഇന്ത്യയുടെ ടൂറിസം വളർച്ചയ്ക്ക് നിർണായക സംഭാവന നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പുതിയ പദ്ധതികളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ പ്രധാന ഡെസ്റ്റിനേഷനുകളെ കേന്ദ്രീകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് കേരളം ഊന്നൽ നൽകണം. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി. ‘കേരളത്തിലെ ടൂറിസം മേഖലയ്ക്ക് വലിയ അവസരങ്ങളാണുള്ളത്. ഇത് പ്രയോജനപ്പെടുത്തുന്ന പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യണം. നിലവിൽ കേരളം […]
Read more

ഐടിബി ബര്‍ലിനില്‍ കേരള ടൂറിസത്തിന് രണ്ട് അന്താരാഷ്ട്ര അംഗീകാരങ്ങള്‍

തിരുവനന്തപുരം: ഐടിബി ബര്‍ലിനില്‍ നടന്ന ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് 2025 ല്‍ കേരള ടൂറിസത്തിന് ആഗോള അംഗീകാരം. ‘കം ടുഗെദര്‍ ഇന്‍ കേരള’ എന്ന മാര്‍ക്കറ്റിംഗ് ക്യാമ്പെയ്ന്‍ അന്താരാഷ്ട്ര ക്യാമ്പെയ്ന്‍ വിഭാഗത്തില്‍ സില്‍വര്‍ സ്റ്റാര്‍ പുരസ്‌കാരം കരസ്ഥമാക്കി. ‘ശുഭമാംഗല്യം-വെഡ്ഡിംഗ്‌സ് ഇന്‍ കേരള’ എന്ന വീഡിയോ ഗാനം ഇന്റര്‍നാഷണല്‍ വിഭാഗത്തില്‍ എക്‌സലന്റ് അവാര്‍ഡ് നേടി. ബര്‍ലിനില്‍ നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ സിറ്റി ഗേറ്റ് അവാര്‍ഡ് ജൂറി പ്രസിഡന്റ് വോള്‍ഫ്ഗാങ് ജോ ഹഷെര്‍ട്ടില്‍ നിന്നും ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer