Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

വ്യാപാര ലൈസൻസ് പുതുക്കലിന്റെ ഫൈൻ നിരക്ക് കുത്തനെ കുറച്ച് സംസ്ഥാന സർക്കാർ

സംസ്ഥാനത്തെ നഗരസഭകളിൽ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിന്ന ഫൈൻ നിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചു. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി, ഇതുമായി ബന്ധപ്പെട്ട ചട്ടം ഉടൻ തന്നെ ഭേദഗതി ചെയ്യും. പൊതുജനങ്ങളും വ്യാപാരികളും വർഷങ്ങളായി ഉയർത്തുന്ന ആവശ്യത്തിനാണ് സർക്കാർ പരിഹാരം കണ്ടിരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിലനിന്ന നിരക്കുകൾ അശാസ്ത്രീയമാണെന്ന പരാതിയാണ് വ്യാപാരികളും വ്യവസായികളും സംരംഭകരും ഉയർത്തിയിരുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി […]
Read more

ഐഎസ്ആർഒയുമായി കൈകോർക്കാൻ എലോൺ മസ്കിന്റെ സ്പേസ് എക്സ്

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ്, ഐ എസ് ആർ ഒയുമായി കൈകോർക്കാൻ കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് നിർമാണ കമ്പനിയാണ് സ്‌പേസ് എക്‌സ്. ജിസാറ്റ് -20 കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഒരു പ്രധാന കരാർ ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടത്തും. ഇത് ഐഎസ്ആർഒയും സ്‌പേസ് എക്‌സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ […]
Read more

സഞ്ജു സാംസന്റെ സിക്‌സർ യുവതിയുടെ കവിളിൽ

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‌റി – 20 യിൽ സഞ്ജു സാംസന്‌റെ സിക്‌സർ പതിച്ച് ആരാധികക്ക് പരിക്ക്. പത്താം ഓവറിലെ ട്രിസ്റ്റൻ സ്റ്റബ്‌സിന്‌റെ രണ്ടാം പന്തിൽ സഞ്ജു അടിച്ച സിക്‌സർ യുവതിയുടെ കവിളിൽ പതിക്കുകയായിരുന്നു. ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ പന്ത് ഗാലറിയിലെത്തി. ഗാലറിയുടെ കൈവരിയിൽ തട്ടിയതിന് ശേഷം സുരക്ഷ ജീവനക്കാരന്‌റെ മുകളിലൂടെ വന്ന് കവിളിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ വേദനകൊണ്ട് കരഞ്ഞു കൊണ്ട് ഇരിക്കുന്ന യുവതിയെ വിഡിയോയിൽ കാണാം. ഇതുകണ്ട് എന്തെങ്കിലും പറ്റിയോ എന്ന് സഞ്ജു സാംസണും ചോദിക്കുന്നുണ്ട്. ഐസ്‌ക്യൂബ് […]
Read more

വൃശ്ചിക പുലരി : ഇനി ശരണം വിളിയുടെ നാളുകള്‍

ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡലമാസ പൂജകൾക്കായി നട തുറന്നു. ഇനി വൃതശുദ്ധിയുടെയും ശരണംവിളിയുടേയും നാളുകള്‍. പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. ഇന്നുമുതല്‍ ഡിസംബര്‍ 26 വരെ എല്ലാ ദിവസവും പൂജകളുണ്ടാകും. മണ്ഡലപൂജ ഡിസംബര്‍ 26-നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30-ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20-ന് നട അടയ്ക്കും. ഇന്നലെ മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി […]
Read more

ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം പാക് അധീന കശ്മീരിലൂടെ, റദ്ദാക്കി ഐ.സി.സി

ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി, പാക് അധീന കശ്മീരിലൂടെ ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റദ്ദാക്കി. പാക് അധീന കശ്‌മീരിലെ തർക്ക ഭൂമിയുടെ ഭാഗമായ നഗരങ്ങൾ ആയതുകൊണ്ടാണ് അതിലൂടെയുള്ള പര്യടനം റദ്ദാക്കിയത്. ട്രോഫിയുമായുള്ള പര്യടനത്തിൽ തർക്ക ഭൂമിയായ സ്‌കര്‍ദൂ, മരീ, മുസഫറാബാദ് എന്നീ പ്രദേശങ്ങളെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഉൾപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം. ചാമ്പ്യൻസ് ട്രോഫി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്നും ഇന്ത്യ […]
Read more

പണപ്പെരുപ്പത്തെ ചെറുക്കാൻ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍

കൊച്ചി: ഈ മേഖലയില്‍ ഇതാദ്യമായി വരുമാനം വര്‍ധിക്കുന്ന സവിശേഷതയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് തങ്ങളുടെ റെഗുലര്‍ പേ അനൂറ്റി പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് പെന്‍ഷന്‍ പ്ലാന്‍ ഫ്ളെക്സി അവതരിപ്പിച്ചു. അനൂറ്റി പേ ഔട്ടില്‍ അഞ്ചു ശതമാനം വര്‍ധനവിന് അവസരം ഒരുക്കുന്നതാണ് ഈ സവിശേഷത. റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്ക് പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യാന്‍ ഇതു സഹായകമാകും. പണപ്പെരുപ്പം കാലാകാലങ്ങളില്‍ തങ്ങളുടെ വാങ്ങല്‍ ശേഷിയെ ചുരുക്കുമ്പോഴും ജീവിത നിലവാരം നിലനിര്‍ത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് […]
Read more

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാർ: കെ.സുരേന്ദ്രൻ

വയനാട് പുനരധിവാസ പാക്കേജിന് തുരങ്കം വെച്ചത് സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിൻ്റെ അലംഭാവത്തെ കുറ്റകരമായ മൗനത്തിലൂടെ പ്രതിപക്ഷം സഹായിക്കുകയാണ്. ദുരന്തമുണ്ടായ ശേഷം നാലുമാസം കഴിഞ്ഞിട്ടും ഒരു സർവ്വകക്ഷി യോഗം പോലും വിളിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ല. 2013ൽ യുപിഎ സർക്കാരാണ് ദേശീയ ദുരന്തം എന്ന പദം എടുത്തു കളഞ്ഞത്. അതിൻ്റെ പേരിൽ വിഡി സതീശനും സംഘവും മോദി സർക്കാരിനെതിരെ തിരിഞ്ഞിട്ട് കാര്യമില്ല. കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ മന്ത്രിമാരായ മൻമോഹൻ സിംഗ് സർക്കാരിനെതിരെയാണ് […]
Read more

കേന്ദ്രം ഉരുൾപൊട്ടൽ സഹായം നിഷേധിച്ചതിൽ വയനാട് എൽ ഡി എഫ് – യു ഡി എഫ് ഹർത്താൽ

വയനാട്: ദുരന്ത ബാധിതർക്ക് കേന്ദ്ര സഹായം നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഹർത്താലിന് ആഹ്വാനം ചെയ്ത് എൽ ഡി എഫും യു ഡി എഫും. രണ്ട് മുന്നണികളും വെവ്വേറെയായാണ് ഹർത്താലിനു ആഹ്വാനം ചെയ്തത്. കേന്ദ്രം സാമ്പത്തിക സഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫിന്റെ ഹർത്താൽ പ്രഖ്യാപനം. കേന്ദ്ര സർക്കാരിനെതിരെ ആണ് യു. ഡി എഫിന്റെ പ്രതിഷേധം. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ കടകളും സ്ഥാപനങ്ങളും അടച്ചിട്ടായിരിക്കും പ്രതിഷേധിക്കുക. പ്രത്യേക സഹായമായി 1500 കോടിയോളം രൂപയാണ് കേരളം […]
Read more

ശബരിമല നട തുറന്നു; ഇനി ഭക്തിയുടെ നാളുകൾ

പത്തനംതിട്ട: മണ്ഡലകാല തീർത്ഥാടനത്തിനായി നട തുറന്ന് ശബരിമല. കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി മഹേഷ് നട തുറന്നു. മകരവിളക്ക് തീർത്ഥാടനത്തിന് ഡിസംബർ 30 വൈകിട്ട് 5 ന് നടതുറക്കും, 31 പുലർച്ചെ 3 മണി തൊട്ട് മകരവിളക്ക് പൂജകൾ ആരംഭിക്കും. ശരണ മന്ത്രങ്ങളുമായി ഭക്തർ ഇനി മലകയറും. 30,000 പേര് ഇന്ന് വിർച്ച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്തു. ഉച്ചക്ക് തന്നെ പമ്പയിൽ നിന്ന് സ്വാമിമാരെ സന്നിധാനത്തേക്ക് കയറ്റിവിടാൻ ആരംഭിച്ചു. തിരക്ക് […]
Read more

ആത്മകഥാ വിവാദം ഇപിയ്ക്ക് ഒപ്പമെന്ന് ആവര്‍ത്തിച്ച് സിപിഐഎം

തിരുവനന്തപുരം: ആത്മകഥാ വിവാദത്തില്‍ ഇപി ജയരാജനുള്ള പിന്തുണ ആവര്‍ത്തിച്ച് സിപിഐഎം. ഇപി ജയരാജനെ വിശ്വാസമാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോവിന്ദന്‍ നിലപാട് വ്യക്തമാക്കിയത്. ആത്മകഥയിലേതെന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങളെല്ലാം ഇപി തന്നെ നിഷേധിച്ചിട്ടുണ്ട്. പുസ്തക രചന പൂര്‍ത്തിയായിട്ടില്ലെന്നും പ്രസിദ്ധീകരണത്തിന് ആരെയും എല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജയരാജനെ പാര്‍ട്ടിക്ക് വിശ്വാസമാണ്. ഇപി തന്നെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇക്കാര്യം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix