Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

New Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 108

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. തൃശൂരിൽ നിന്നും ഇലക്‌ഷൻ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എസ്എപിയിലെ 15 പൊലീസുകാരും കെഎപിയിലെ 15 റിക്രൂട്ട് പൊലീസുകാരുമാണ് ബസിൽ ഉണ്ടായിരുന്നത്. ചെങ്ങന്നൂരിൽ വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും ഗുരുതര പരിക്കില്ല.
Read more
IMG 20251212 075524

പാലക്കാട് ജില്ലയിൽ 76.09% വോട്ടിംഗ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ വ്യാപകമായ ജനപങ്കാളിത്തമാണ് ഇന്നത്തെ വോട്ടെടുപ്പിൽ രേഖപ്പെട്ടത്. വൈകുന്നേരം 7.05 വരെ ലഭ്യമായ കണക്കുകൾ പ്രകാരം ജില്ലയിൽ 76.09 ശതമാനം വോട്ടിംഗ് നടന്നു. ജില്ലയിൽ ആകെ രജിസ്റ്റർ ചെയ്ത 24,33,390 വോട്ടർമാരിൽ വൻപേരാണ് ഇന്ന് വോട്ട് ചെയ്യാനെത്തിയത്. ഇതുവരെ 18,51,534 പേർ വോട്ടുചെയ്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ 8,69,142 പുരുഷന്മാരും 9,82,384 സ്ത്രീകളും 8 മൂന്നാം ലിംഗത്തിലുള്ളവരുമാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധാനപരവും ക്രമബദ്ധവുമായ അന്തരീക്ഷത്തിലാണ് മുഴുവൻ വോട്ടെടുപ്പും നടന്നതെന്ന് അധികാരികൾ […]
Read more
IMG 20251211 210348

ഒന്നാം ബൂത്ത് നിയന്ത്രിച്ച് വനിതാ പോളിങ് ഉദ്യോഗസ്ഥർ

പാലക്കാട് : വലിയപാടം ശ്രുതി ഹാളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് വിജയകരമായി നടന്നു. സ്ത്രീ പോളിങ് ഉദ്യോഗസ്ഥർ ബൂത്ത് നിയന്ത്രിച്ചു, വോട്ടർമാർക്ക് സുരക്ഷിതവും സുഗമവുമായ വോട്ടിംഗ് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തി. വോട്ടർമാർ സമയബന്ധിതമായി എത്തിച്ചേരുകയും, സാമൂഹ്യ അകലം പാലിക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്ക് വിശ്വാസനീയമായ അനുഭവം നൽകുന്നതായി പ്രാദേശിക അധികാരികൾ അറിയിച്ചു. തിരക്കുള്ള സമയങ്ങളിലും, വോട്ടിംഗ് പ്രക്രിയ ക്രമത്തോടെയും കാര്യക്ഷമതയോടെയും നടന്നു. ബൂത്തിൽ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കാൻ പ്രാദേശിക […]
Read more
IMG 20251212 075420

പാലക്കാട് വാഹനാപകടത്തിൽ എംജിഎം സംസ്ഥാന സെക്രട്ടറിക്ക് ദാരുണാന്ത്യം

പാലക്കാട്‌: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഭർത്താവുമൊത്ത് മടങ്ങുമ്പോൾ സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്താണ് വാഹനാപകടമുണ്ടായത്. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കു കൊണ്ടുപോകവെ വഴിമധ്യേ മരിക്കുകയായിരുന്നു.
Read more
New Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 107

മുനമ്പം ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് വേദിയുടെ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡൽഹി: മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. സർക്കാർ നൽകിയ തടസഹർജിയും ഒരുപോലെ കോടതി പരിഗണിക്കാനിരിക്കുന്നതാണ്. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് വഖഫ് സംരക്ഷണ വേദിയുടെ ആവശ്യം. മുനമ്പം ഭൂമി തർക്കം ഇതിനോടകം വഖഫ് ട്രൈബ്യൂണലിൽ തുടരുന്നതിനാൽ ഹൈക്കോടതിക്ക് വിധി പറെയാൻ അധികാരമില്ലെന്നാണ് ഹർജിയിൽ ഉന്നയിച്ച പ്രധാന വാദം. മുനമ്പത്തെ ഭൂമി തർക്കത്തിൽ കമ്മീഷൻ നിയമിക്കാമോ […]
Read more
Local Body Election 5

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ 77.24% പോളിംഗ്

കോഴിക്കോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ 77.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 20,72,137 പേരാണ് വോട്ട് ചെയ്തത്. ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണം 2682682 ആണ്. ജില്ലയിലാകെയുള്ള 1266375 പുരുഷ വോട്ടർമാരിൽ 952063 പേരും (75.18%) 1416275 സ്ത്രീ വോട്ടർമാരിൽ 1120065 പേരും (79.09%) 32 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 9 പേരും (28.12%) വോട്ട് രേഖപ്പെടുത്തി. കോർപ്പറേഷനിൽ 69.55% പോളിംഗാണ് രേഖപ്പെടുത്തിയത്. 475739 പേരിൽ 330891 പേരാണ് വോട്ട് ചെയ്തത്. 224161 പുരുഷന്മാരിൽ 157974(70.47%) […]
Read more
IMG 20251212 011952 1024x645

പുളിക്കലിൽ പോളിംഗ് ബൂത്തിൽ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: പുളിക്കൽ ചെറുകാവ് പഞ്ചായത്തിലെ എട്ടാം വാർഡിൽ രണ്ടാം ബൂത്തിൽ വോട്ടു ചെയ്യാനെത്തിയയാൾ ​കുഴഞ്ഞു വീണു മരിച്ചു. പുളിക്കൽ ഹൈസ്കൂളിന് സമീപം കാപ്പിൽ റഹ്മത്ത് മൻസിലിൽ താമസിക്കുന്ന മുഹമ്മദ് കോയയാണ് മരിച്ചത്.12 മണിയോടെ വോട്ടു ചെയ്യാൻ പുളിക്കൽ ​പറവൂർ മുഹമ്മദീയ മദ്രസയിൽ എത്തിയ സമയത്താണ് കുഴഞ്ഞു വീണത്. പോളിങ് ബൂത്തിൽ കയറി തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചതിനു ശേഷം കൈയിൽ മഷിയും പുരട്ടി വോട്ടിങ് മെഷീനിലേക്ക് പോവാനിരിക്കെയാണ് കുഴഞ്ഞു വീണ് മരിച്ചത്. ഉടനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടു. […]
Read more
Perumbavur 1765318649134 Fa76c294 De8e 4bf9 90f1 0db46035ce54 640x388 1

വിവിധയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കി; വോട്ടെടുപ്പ് താറുമാറായി

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പലയിടങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിലായത് വോട്ടെടുപ്പിനെ താറുമാറാക്കി. തളിപ്പറമ്പ്, പയ്യന്നൂർ, പഴയങ്ങാടി എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളിലാണ് യന്ത്രത്തകരാർ കാരണം വോട്ടർമാർക്ക് മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നത്. തളിപ്പറമ്പിൽ 2 മണിക്കൂർ കാത്തുനിന്ന് വോട്ടർമാർ: തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ 31-ാം വാർഡിൽ കൊട്ടാരം യു.പി. സ്‌കൂളിലെ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് നിലച്ചു. ഏകദേശം രണ്ട് മണിക്കൂറോളമാണ് വോട്ടർമാർക്ക് ക്യൂവിൽ കാത്തുനിൽക്കേണ്ടിവന്നത്. പയ്യന്നൂരിലും പഴയങ്ങാടിയിലും തകരാർ: പയ്യന്നൂർ രാമന്തളി പഞ്ചായത്തിലെ മൂന്നാം വാർഡിലും വോട്ടിങ് […]
Read more
New Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 106

ശബരിമല സ്വർണക്കൊള്ള; പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ. പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. കട്ടിളപ്പാളി കേസിലെ ജാമ്യഹർജി കേൾക്കുന്നത് കൊല്ലം വിജിലൻസ് കോടതിയാണ്. ദ്വാരപാലക ശിൽപക്കേസിൽ പത്മകുമാർ റിമാൻഡിലുള്ളതിനാൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡ് അംഗങ്ങൾ മുഴുവൻക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണ് പത്മകുമാർ ജാമ്യഹർജിയിൽ വ്യക്തമാക്കുന്നത്. മിനുട്ട്സിൽ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. സ്വയം മാത്രം കുറ്റക്കാരനാക്കുന്ന നീക്കത്തിനെതിരെയാണ് താൻ കോടതിയിൽ എത്തിയതെന്നും പത്മകുമാർ […]
Read more
1414926 Election 1

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു

കണ്ണൂർ: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാൾ രണ്ട് വോട്ട് ചെയ്തു എന്ന പരാതിയെ തുടർന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് അൽപ്പ സമയത്തേക്ക് നിർത്തിവെച്ചു. കണ്ണൂരിൽ വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി.തൃശൂര്‍: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാൾ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. പാലക്കാട് കരിമ്പ പഞ്ചായത്തിലും കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നു. കണ്ണൂരിൽ വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer