മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് എത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ലാബ് മൂടിയ തോടായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകളായുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ, കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ […]
Read more