സംസ്ഥാന സ്കൂൾ കായികമേള സംഘാടനത്തിൽ വീഴ്ച; വിശദമായ റിപ്പോർട്ട് തേടി മന്ത്രി
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ സംഘാടനത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. സംഘാടക സമിതി രൂപീകരിക്കുന്നതിലും യോഗങ്ങൾ ചേരുന്നതിലും വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. കായികമേളയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ച പ്രാഥമിക വിലയിരുത്തൽ ഉണ്ടായത്. സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള മേളകൾ ഇനിമുതൽ കൂടുതൽ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി കർശന നിർദേശം […]
Read more