Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaWaterAuthority

പേരാമ്പ്രയിൽ പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു; വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് അഭിനന്ദനവുമായി മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പേരാമ്പ്രയിൽ അറ്റകുറ്റപ്പണികൾക്കിടെ പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു. വേഗത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിച്ച കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അഭിനന്ദിച്ചു. ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. നവംബർ 26ന് ഉച്ചയ്ക്ക് 12.30ഓടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ പ്രദേശത്തെ ജലവിതരണം തടസ്സപ്പെട്ടു. പ്രശ്നം മാധ്യമങ്ങളും ജനപ്രതിനിധികളും നാട്ടുകാരും ശ്രദ്ധയിൽപ്പെടുത്തിയതോടെ മന്ത്രി നേരിട്ട് ഇടപെട്ടു. കോഴിക്കോട് വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെയും എക്സിക്യൂട്ടീവ് എൻജിനീയറുടെയും […]
Read more

അരുവിക്കര ഡാമിൽ വന്‍ മണലൂറ്റ്; കുടിവെള്ളത്തിൽ ചെളി കലർത്തി കരാര്‍ കമ്പനി

തിരുവനന്തപുരം: തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമില്‍ ചെളി മാറ്റുന്നതിന്റെ പേരില്‍ വന്‍ മണലൂറ്റ്. കരാർ ഏറ്റെടുത്ത കമ്പനിയാണ് കൂറ്റൻ ഡ്രഡ്ജറുകൾ ഉപയോഗിച്ച് ഡാമിൽനിന്ന് മണലും ചെളിയും നീക്കം ചെയ്യുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. നൂറുകണക്കിന് ലോഡ് മണൽ ഡാമിൽനിന്ന് ലോറികളിൽ കടത്തുന്നതായും പ്രദേശവാസികൾ പറയുന്നു. പദ്ധതിയുടെ ടെൻഡർ രേഖകളിൽ ചെളി, മണൽ, ഗ്രാവൽ എന്നിവ നീക്കം ചെയ്ത് പ്രദേശത്തുനിന്ന് മാറ്റണമെന്നാണ് നിർദേശിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാൽ ചെളിയും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് നിക്ഷേപിക്കാതെ വീണ്ടും ജലാശയത്തിലേക്ക് തന്നെ […]
Read more

വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ മർദിച്ചു; ഗൃഹനാഥൻ അറസ്റ്റിൽ

മുഹമ്മ: കണക്ഷൻ വിച്ഛേദിക്കാനെത്തിയ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ തണ്ണീർമുക്കം സ്വദേശി അകത്തോട്ട് വീട്ടിൽ ഗോപിയെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനുമാണ് നടപടി. ചേർത്തല വാട്ടർ അതോറിറ്റി പി.എച്ച്. സബ് ഡിവിഷൻ ഡിസ്കണക്ഷൻ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മീറ്റർ തകരാറിലായതുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകിയ ശേഷമാണ് ജൂലൈ 9ന് ഉച്ചയ്ക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix