ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എസ് ജയശങ്കർ ധാക്കയിലേക്ക്
ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായിരുന്ന ബീഗം ഖാലിദ സിയയുടെ സംസ്കാരച്ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ പുറത്തായതിനെ തുടർന്ന് ഇന്ത്യ–ബംഗ്ലാദേശ് ബന്ധങ്ങളിൽ ഉണ്ടായ തളർച്ചയുടെ പശ്ചാത്തലത്തിൽ, ജയശങ്കറിന്റെ സന്ദർശനം പ്രധാന നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ദീർഘകാലം ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അവാമി ലീഗ് ഭരണകൂടം തകർന്നതോടെ, ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ ശക്തികളുമായി ബന്ധം സ്ഥാപിക്കേണ്ടതിന്റെ […]
Read more

