പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിച്ച പ്രതിക്ക് 23 വർഷ തടവ്
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ പ്രതിക്ക് 23 വർഷം കഠിനതടവ്. ആലപ്പാട് സ്വദേശി നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാച്ചൽ ശിക്ഷിച്ചത്. 1.10 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാത്തപക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കണം. അതിജീവതയുമായി ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയായിരുന്നു. ആലപ്പാട്ടുള്ള സുഹൃത്തിന്‍റെ വീട്ടിലെത്തിച്ചാണ് നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പീഡനത്തിന് […]
Read more