വയനാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന് പരാതി
സുല്‍ത്താന്‍ ബത്തേരി: മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് കാറില്‍ വരുകയായിരുന്ന യുവാവിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. സുല്‍ത്താന്‍ ബത്തേരി കാരക്കണ്ടി സ്വദേശി പാലത്തില്‍ വീട്ടില്‍ ആസിഫ് (42) ആണ് ബേഗൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം 7 മണിയോടെ നഞ്ചന്‍ഗോഡിന് സമീപം ഇരിക്കാട്ടി എന്ന സ്ഥലത്തുവെച്ചാണ് സംഭവം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. മറ്റൊരു കാറിലെത്തിയ നാലംഗ സംഘമാണ് തന്റെ വാഹനം ആക്രമിച്ച് തട്ടിക്കൊണ്ടുപോയതെന്ന് ആസിഫ് പറയുന്നു. […]
Read more

