Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kochimetro

കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി: ലോക്‌നാഥ് ബഹ്‌റ

കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000ൽ നിന്ന് 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ. കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് ഇന്ന് ഒഴിയുന്ന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം മെട്രോയുടെ നേട്ടങ്ങൾ വിശദീകരിച്ചത്. അഞ്ച് വർഷം മുൻപ് ചുമതലയേൽക്കുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000 മാത്രമായിരുന്നു. നിലവിൽ ഇത് 1,25,000 ആയി ഉയർത്താൻ കഴിഞ്ഞു. ‘മൈ മെട്രോ’ എന്ന ആശയത്തിലൂടെ കൊച്ചി മെട്രോയെ […]
Read more

കൊച്ചി മെട്രോയുടെ പേര് മാറ്റം; കേന്ദ്ര നിർദേശമെന്ന് കെഎംആർഎൽ

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാരിന്റെ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎംആർഎൽ. ഒരു സംസ്ഥാനത്ത് ഒന്നിലധികം മെട്രോ പദ്ധതികൾ നടപ്പാക്കുന്ന സാഹചര്യത്തിൽ കമ്പനിക്ക് സംസ്ഥാനത്തിന്റെ പേര് നൽകണമെന്നതാണ് കേന്ദ്ര നിർദേശമെന്നാണ് കെഎംആർഎൽ വ്യക്തമാക്കുന്നത്. നിലവിൽ കൊച്ചി മെട്രോ എന്ന പേര് മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെയേ പേരുമാറ്റം നടപ്പാക്കുകയുള്ളൂവെന്നും കെഎംആർഎൽ അറിയിച്ചു. പേരുമാറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ തെറ്റിദ്ധാരണയുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. കൊച്ചി […]
Read more

കൊച്ചി മെട്രോ പേര് മാറ്റം; തീരുമാനമെടുക്കേണ്ടത് സർക്കാരെന്ന് കെഎംആർഎൽ എംഡി

കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ. പേര് മാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎംആർഎൽ സർക്കാരിന് സമർപ്പിച്ചത് ഒരു പ്രൊപ്പോസൽ മാത്രമാണെന്നും തീരുമാനാധികാരം സർക്കാരിനാണെന്ന് പ്രൊപ്പോസലിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) എന്ന പേര് കേരള മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കി മാറ്റണമെന്ന കെഎംആർഎല്ലിന്റെ ശുപാർശയാണ് വിവാദമായത്. കൊച്ചിക്ക് പുറമെ സംസ്ഥാനത്തെ […]
Read more

കൊച്ചി മെട്രോ സർവീസ് തടസ്സപ്പെട്ടു; ട്രെയിൻ തകരാറിലായി

കൊച്ചി: ട്രെയിൻ തകരാറിലായതിനെ തുടർന്ന് കൊച്ചി മെട്രോ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. ഒരുപാട് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ തൃപ്പൂണിത്തുറ ഭാഗത്തേക്കും ആലുവ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. തകരാറിലായ ട്രെയിൻ മുട്ടം യാർഡിൽ എത്തുന്ന മുറയ്ക്ക് മെട്രോ ഗതാഗതം പൂർണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

കൊച്ചി മെട്രോ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നേട്ടത്തിലേക്ക്

കൊച്ചി: തുടര്‍ച്ചയായി മൂന്നാം വര്‍ഷവും പ്രവര്‍ത്തന ലാഭത്തില്‍ കൊച്ചി മെട്രോ. കഴിഞ്ഞ 2024- 25 സാമ്പത്തിക വര്‍ഷം 33.34 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് മെട്രോ നേടിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 10.4 കോടി രൂപയുടെ വര്‍ധനയാണിത്. കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങിയ 2017-18 കാലയളവില്‍ 24.19 കോടി രൂപ പ്രവര്‍ത്തന നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്. 2018- 19 കാലയളവില്‍ പ്രവര്‍ത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ 2019- 20 വര്‍ഷം അത് 13.92 കോടിയായും 2020 – 21 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix