Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: koodalmanikyam

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. കഴകം നിയമനം പാരമ്പര്യാവകാശമാണോ, കഴകം ജോലി ആചാരപരമായ പ്രവൃത്തിയാണോ എന്നതില്‍ ഹൈക്കോടതി തീരുമാനം എടുത്തിരുന്നില്ല. ഇത് സിവില്‍ കോടതിയില്‍ ഉന്നയിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ചേര്‍ത്തല സ്വദേശി അനുരാഗിന്റെ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. തെക്കേവാര്യം കുടുംബാംഗം സതീശന്‍ നമ്പൂതിരിപ്പാടാണ് ഹര്‍ജിക്കാരന്‍.
Read more

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിനെത്തിച്ച ആനകള്‍ ഇടഞ്ഞു

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിച്ച ആനകള്‍ ഇടഞ്ഞു. കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയും അമ്പാടി മഹാദേവന്‍ എന്ന ആനയുമാണ് ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാല്‍ ക്ഷേത്ര നടയില്‍ തൊഴുന്നതിനിടെയാണ് സംഭവം. കൊളക്കാടന്‍ കുട്ടിശങ്കരന്‍, അമ്പാടി മഹാദേവന്‍ എന്ന ആനയെ കുത്താന്‍ ശ്രമിച്ചു. ഇതിനിടെ കൊളക്കാടന്‍ കുട്ടിശങ്കരന്‍ എന്ന ആനയുടെ പാപ്പാന്‍ ഷൈജുവിന് ആനപ്പുറത്ത് നിന്ന് താഴെ വീണ് തോളിന് പരിക്കേറ്റു. രണ്ട് ആനകളെയും പാപ്പാന്മാര്‍ തളച്ചു. പതിനൊന്ന് ആനകളെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix