Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #kottayam

ജോർജീസ് ബാഡ്മിന്റൺ കോർട്ടിൽ ഈവനിംഗ് സ്ലോട്ടുകൾ; ആദ്യ നാല് പേർക്ക് ഉടൻ പ്രവേശനം

കോട്ടയം: കായികപ്രേമികൾക്ക് ആവേശകരമായ വാർത്തയുമായി ജോർജീസ് ബാഡ്മിന്റൺ കോർട്ട് രംഗത്ത്. ഇവിടെ നിലവിൽ ഈവനിംഗ് ബാഡ്മിന്റൺ കളിക്കുന്നതിനായി പരിമിതമായ സ്ലോട്ടുകൾ ഒഴിവുണ്ടെന്ന് അധികൃതർ അറിയിച്ചു. ജോലിക്ക് ശേഷമുള്ള സമയം ഊർജ്ജസ്വലമാക്കാനും കളി ആസ്വദിക്കാനും താൽപര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്. കളിക്കാർക്കായി നിരവധി മികച്ച സൗകര്യങ്ങളാണ് ജോർജീസ് ബാഡ്മിന്റൺ കോർട്ട് ഒരുക്കിയിരിക്കുന്നത്. സിന്തറ്റിക് കോർട്ടുകൾ, സുഖപ്രദമായ കാത്തിരിപ്പ് ഇടം, 2, 3 വീലറുകൾക്ക് പാർക്കിംഗ് സൗകര്യം, പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ ടോയ്ലറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. കൂടാതെ, കളിക്കുന്ന […]
Read more

ബാർ ഹോട്ടലിൽ നിന്ന് പണം തട്ടിയ മാനേജർ അറസ്റ്റിൽ

കോട്ടയം: കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിൽ നിന്ന് ബാങ്കിൽ അടയ്‌ക്കേണ്ട പണവുമായി മുങ്ങിയ മാനേജർ വർക്കല പണയറ സ്വദേശി വൈശാഖൻ വൈക്കം പോലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ 21-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ചിനകം ഭാഗത്തുള്ള ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കാൻ ഏൽപ്പിച്ച ഒൻപത് ലക്ഷം രൂപയും, ഹോട്ടലിലെ ദൈനംദിന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന പതിനെണ്ണായിരം രൂപയുമടക്കം മൊത്തം 9,18,000 രൂപ ഇയാൾ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ […]
Read more

കോൺഗ്രസ് വിമത സ്ഥാനാർത്ഥിയെ പുറത്താക്കി

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിലെ 32-ാം വാർഡിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ: പി. രാജീവിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അറിയിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച രാജീവിന്റെ നടപടി പാർട്ടി അച്ചടക്കലംഘനമായി കണക്കാക്കിയാണ് പുറത്താക്കൽ.
Read more

പൊതുസ്ഥലങ്ങളിലെ അനധികൃത ബാനറുകളും തോരണങ്ങളും നീക്കും; നടപടിയെടുക്കാൻ നിർദേശം

കോട്ടയം: പൊതുസ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ അടിയന്തരമായി നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണസമിതി യോഗം നിർദേശം നൽകി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള തുടർനടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, […]
Read more

കെ.സി.വൈ.എൽ. ഞീഴൂർ ടേബിൾ ടെന്നീസ് ടൂർണമെൻ്റ്; സാം ജോസ് ഒന്നാം സ്ഥാനത്ത്

കോട്ടയം: കെ.സി.വൈ.എൽ. ഞീഴൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അതിരൂപതാതല ടേബിൾ ടെന്നീസ് ടൂർണമെൻ്റ് ഉജ്ജ്വല സമാപനമെത്തി. പേരൂർ പള്ളി വികാരി ഫാ. മാത്യു ഏറ്റിയേപ്പിള്ളിൽ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. തുടർന്ന്, അൽമായർക്കും വൈദികർക്കുമായി നടത്തിയ മത്സരങ്ങളിൽ 33 മത്സരാർത്ഥികൾ പങ്കെടുത്തു. അതിരൂപതാ ഭാരവാഹികളായ സെക്രട്ടറി ചാക്കോ ഷിബു, ഡയറക്ടർ ഷെല്ലി ആലപ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു. വാശിയേറിയ മത്സരത്തിനൊടുവിൽ ഞീഴൂരിൽ നിന്നുള്ള സാം ജോസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. മറ്റക്കരയിൽ നിന്നുള്ള ജയ്ക്ക് ചാക്കോച്ചി രണ്ടാംസ്ഥാനവും കുറുമുള്ളൂരിൽ നിന്നുള്ള സണ്ണി […]
Read more

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയില്ലാത്ത റബ്ബർ ഫാക്ടറി പൂട്ടിച്ച് മാണി സി കാപ്പൻ എംഎൽഎ

കോട്ടയം: ജനജീവിതം ദുസഹമാക്കി അനധികൃതമായി പ്രവർത്തിച്ചുവന്ന റബ്ബർ സംസ്കരണ ഫാക്ടറി മാണി സി. കാപ്പൻ എംഎൽഎയുടെ നേരിട്ടുള്ള ഇടപെടലിൽ അടച്ചുപൂട്ടി. പാലാ നഗരപരിധിയിൽ കരൂർ റൂട്ടിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്നും വമിക്കുന്ന അസഹ്യമായ ദുർഗന്ധത്തെക്കുറിച്ച് നാട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്നാണ് എംഎൽഎ സ്ഥലത്തെത്തിയത്. നിയമാനുസൃതമാണ് പ്രവർത്തനമെന്ന് ഫാക്ടറി അധികൃതർ അവകാശപ്പെട്ടെങ്കിലും, സ്ഥാപനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ (Pollution Control Board) അനുമതിപത്രം പോലുമില്ലെന്ന് എംഎൽഎ കണ്ടെത്തി. ഇതോടെ ഫാക്ടറി അടിയന്തരമായി നിർത്തിവെക്കാൻ അദ്ദേഹം നിർദ്ദേശം നൽകുകയായിരുന്നു. ഭരണപക്ഷത്തുള്ള ചിലരുടെ ഒത്താശയോടെയാണ് […]
Read more

കോണത്താറ്റു പാലത്തിന്റെ പ്രവേശനപാത അപകടക്കെണിയാകുന്നു

കോട്ടയം: കോണത്താറ്റു പാലത്തിന്റെ പ്രവേശനപാതയിൽ സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. നിർമ്മാണം പുരോഗമിക്കുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശനപാത യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. പാലത്തിന്റെ കിഴക്കുവശത്തെ പ്രവേശനപാതയിൽ ഇളകിക്കിടക്കുന്ന മെറ്റലിലും കല്ലിലും തെന്നി സ്‌കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാരന്റെ കാൽ ഒടിഞ്ഞു. കരിയിൽ സ്വദേശി ശിവൻകുട്ടി (50)ക്കാണ് പരുക്കേറ്റത്. പാമ്പാടിയിൽ നിന്നും ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ ശിവൻകുട്ടിയെ ഉടൻതന്നെ കുമരകം എസ്.എച്ച്.എം.സി ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ […]
Read more

കോട്ടയം ജില്ലയിൽ അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി; 102 എണ്ണമാണ് എടുത്തുമാറ്റിയത്

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ സ്ഥാപിച്ചിരുന്ന 102 അനധികൃത പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ നിയമപരമല്ലാതെ സ്ഥാപിച്ച ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത സാമഗ്രികളുമാണ് നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ജില്ലാ-താലൂക്ക് തലങ്ങളിൽ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. ജില്ലാ തലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും താലൂക്ക് തലത്തിൽ അതത് തഹസിൽദാർമാരുമാണ് സ്ക്വാഡിന് നേതൃത്വം നൽകുന്നത്. നീക്കം […]
Read more

കുമരകത്ത് കന്നഡത്തിളക്കം; വാർഡ് 10-ൽ കർണാടക സ്വദേശിനി ബിജെപി സ്ഥാനാർഥി

കോട്ടയം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കുമരകം പഞ്ചായത്തിലെ 10-ാം വാർഡ് ഇത്തവണ ശ്രദ്ധാകേന്ദ്രമാകുന്നു. വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് കർണാടക സ്വദേശിനിയായ ശ്വേത മിഥുനാണ്. സെൻട്രൽ ബംഗളൂരു സ്വദേശികളായ കൃഷ്ണമൂർത്തിയുടെയും ഇന്ദിരാമ്മയുടെയും മകളാണ് ശ്വേത. കുമരകം പടിഞ്ഞാറെ അണ്ടൂർ വീട്ടിൽ ബിൽഡിംഗ്‌ കോൺട്രാക്ടറായ മിഥുൻ കൃഷ്ണന്റെ ഭാര്യയായ ശ്വേത, 2007-ലെ വിവാഹത്തോടെയാണ് കുമരകത്തെത്തിയത്. 2020 വരെ കോട്ടയത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഇവർ, കുമരകത്തെ വനിതാ സമാജത്തിന്റെ ഖജാൻജിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവിഡിന് ശേഷമാണ് […]
Read more

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേട്ടം കൊയ്യും: കോട്ടയം നിലനിർത്തും – ജോസ്.കെ. മാണി

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ വലിയ നേട്ടം എൽ.ഡി.എഫ് കൊയ്യുമെന്നും കോട്ടയം ജില്ലയിലെ മേൽക്കൈ തുടർന്നും നിലനിർത്തുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാനും എം.പി.യുമായ ജോസ്.കെ. മാണി പറഞ്ഞു. പാലായിൽ നഗരസഭാ തെരഞ്ഞെടുപ്പ് എൽ.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് എതിരെ സ്ഥാനാർത്ഥികളെ നിർത്താൻ പോലും യു.ഡി.എഫിന് കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു. നഗരസഭാ ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, വരാനിരിക്കുന്ന വാർഡ് കൺവെൻഷനുകൾക്ക് രൂപം നൽകുകയും സ്ഥാനാർത്ഥികളുടെ ഭവന […]
Read more

Recent News

Advertisement
WhiteswanTV Footer