Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം ജില്ലയിൽ അനധികൃത പ്രചാരണ സാമഗ്രികൾ നീക്കി; 102 എണ്ണമാണ് എടുത്തുമാറ്റിയത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ സ്ഥാപിച്ചിരുന്ന 102 അനധികൃത പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ നിയമപരമല്ലാതെ സ്ഥാപിച്ച ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവയും ഹരിതചട്ടം പാലിക്കാത്ത സാമഗ്രികളുമാണ് നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് ജില്ലാ-താലൂക്ക് തലങ്ങളിൽ ആന്റി ഡീഫേസ്മെന്റ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. ജില്ലാ തലത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും താലൂക്ക് തലത്തിൽ അതത് തഹസിൽദാർമാരുമാണ് സ്ക്വാഡിന് നേതൃത്വം നൽകുന്നത്.

നീക്കം ചെയ്ത പ്രചാരണ സാമഗ്രികളുടെ താലൂക്ക് തിരിച്ചുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ സാമഗ്രികൾ എടുത്തുമാറ്റിയത് കാഞ്ഞിരപ്പള്ളി താലൂക്കിലാണ് – 39 എണ്ണം. കോട്ടയം താലൂക്കിൽ നിന്ന് 28 എണ്ണവും, മീനച്ചിൽ, ചങ്ങനാശ്ശേരി താലൂക്കുകളിൽ നിന്ന് 13 എണ്ണം വീതവും, വൈക്കം താലൂക്കിൽ നിന്ന് 9 എണ്ണവുമാണ് ഇതുവരെ നീക്കം ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix